സാംസ്കാരിക കേരളം

സപ്തമി അഷ്ടമി ഉത്സവം

ദിവസം:14-12-2018 to 15-12-2018

2000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു പറയപ്പെടുന്ന ശിവക്ഷേത്രമാണ് തൊടീക്കുളം ശിവക്ഷേത്രം. കുംഭമാസത്തിലെ (ഫെബ്രുവരി മദ്ധ്യം മുതല്‍ മാര്‍ച്ച് മദ്ധ്യം വരെ) ശിവരാത്രിയും വൃശ്ചികമാസത്തിലെ (നവംബര്‍-ഡിസംബര്‍) സപ്തമിയും അഷ്ടമിയും ആണ് ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ആനയെഴുന്നള്ളിപ്പു പാടില്ല എന്നതാണ്. ഉത്സവകാലത്ത് തിടമ്പുനൃത്തവും ഭഗവതിതെയ്യവും കെട്ടാറുണ്ട്.

തലശ്ശേരി മാനന്തവാടി റോഡിലെ കണ്ണവത്തു നിന്നും 2 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. രണ്ടു നിലയില്‍ ദീര്‍ഘചതുരശ്രാകൃതിയിലുള്ള ശ്രീകോവിലും ശ്രദ്ധേയമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പു നൃത്തം, ഭഗവതി തെയ്യം

പടങ്ങള്‍

വീഡിയോ

സപ്തമി അഷ്ടമി ഉത്സവം

സ്ഥലം

കണ്ണവം, തലശ്ശേരി

വേദി
തൊടീക്കുളം ശിവക്ഷേത്രം

വിലാസം
കണ്ണോത്ത് ചിറ്റാരിപ്പറമ്പ്, കണ്ണൂര്‍
ഫോണ്‍: +91 490-2301399

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
വൃശ്ചികമാസത്തിലെ (നവംബര്‍-ഡിസംബര്‍) സപ്തമിയും അഷ്ടമിയും