സാംസ്കാരിക കേരളം

സോപാന വാദ്യോത്സവം

ദിവസം:07-05-2018 to 12-05-2018

ഇടപ്പാള്‍ പെരുംപറമ്പ്‌ മഹാദേവക്ഷേത്ര പരിസരത്ത്‌ നടത്തുന്ന വാര്‍ഷികോത്സവമാണ്‌ സോപാനം വാദ്യോത്സവം. മേയ്‌ മാസത്തില്‍ സോപാനം സ്‌കൂള്‍ ഓഫ്‌ പഞ്ചവാദ്യം സംഘടിപ്പിക്കുന്ന ഈ വാദ്യോത്സവത്തില്‍ പഞ്ചവാദ്യം, തായമ്പക, മേളപ്പദം, തിമിലയിടച്ചില്‍, മുളവാദ്യം, പറവാദ്യം., തുടികൊട്ട്‌, ഉടുക്കുകൊട്ട്‌, വില്ലുകൊട്ട്‌, തുടങ്ങി കേരളപാരമ്പര്യത്തില്‍പെട്ട 35 വാദ്യസംഗീതോപകരണങ്ങളുടെ ഒരുമിച്ചുള്ള മേളമാണ്‌ ഉണ്ടായിരിക്കുക. ഇതോടനുബന്ധിച്ച്‌ സംഗീതോപകരണങ്ങളുടെ പ്രദര്‍ശനവും കലാരൂപങ്ങളുടെ വസ്‌ത്രാലങ്കാര പ്രദര്‍ശനനും മണ്‍മറഞ്ഞ പ്രശസ്‌ത കലാകാരന്മാരുടെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

പഞ്ചവാദ്യം, തായമ്പക

പടങ്ങള്‍

സ്ഥലം

ഇടപ്പാള്‍

വേദി
ശ്രീ പെരുംപറമ്പ്‌ മഹാദേവ ക്ഷേത്രം, ഇടപ്പാള്‍

വിലാസം
സേപാനം സ്‌കൂള്‍ ഓഫ്‌ പഞ്ചവാദ്യം,
കോക്കൂര്‍ പി.ഒ.
മലപ്പുറം - 679591
ഫോണ്‍: +91 8086351794, +91 8086044262
വെബ്‌ സൈറ്റ്‌: http://www.sopanam.info

ജില്ല
മലപ്പുറം

ഉത്സവ ദിവസം
മേയ്‌


സാംസ്‌കാരിക വാർത്തകൾ