സാംസ്കാരിക കേരളം

തൈപ്പൂയ മഹോത്സവം

ദിവസം:21-01-2019 to 21-01-2019

ശിവനാണ്‌ പ്രധാന പ്രതിഷ്‌ഠ എങ്കിലും ശിവ പുത്രനായ കാര്‍ത്തികേയനു സമര്‍പ്പിച്ചിരിക്കുകയാണ്‌ കൂര്‍ക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം. ഇതിലെ പ്രധാന ഇനമായ കാവടിയാട്ടത്തില്‍ 30 അമ്പലക്കാവടിയും 60 പൂക്കാവടിയും വീതമുള്ള 10 സംഘങ്ങള്‍ പങ്കെടുക്കും. 6 മുതല്‍ 10 അടി വരെ ഉയരമുള്ള അലങ്കരിച്ച ക്ഷേത്രമാതൃകയിലുള്ള അമ്പലക്കാവടി പുരുഷന്മാരായ ഭക്തരാണ്‌ തോളിലേറ്റുക. വളഞ്ഞ മാതൃകയിലുള്ള പൂക്കാവടി പുഷ്‌പങ്ങളാല്‍ അലംകൃതമായിരിക്കും. മദ്ധ്യാഹ്നം വരെ കാവടിയാട്ടവും ശേഷം ആനയുടെ ഘോഷയാത്രയുമായിരിക്കും. ഇതു രാത്രിയില്‍ വീണ്ടും ആവര്‍ത്തിക്കുകയും പ്രഭാതം വരെ തുടരുകയും ചെയ്യും. കരിമരുന്ന്‌ പ്രയോഗത്തോടെ ഉത്സവം സമാപിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

അമ്പലക്കാവടി, പൂക്കാവടി

പടങ്ങള്‍

സ്ഥലം

കൂര്‍ക്കഞ്ചേരി

വേദി
ശ്രീ മഹേശ്വര ക്ഷേത്രം, കൂര്‍ക്കഞ്ചേരി

വിലാസം
കൂര്‍ക്കഞ്ചേരി
തൃശ്ശൂര്‍ - 680007
ഫോണ്‍: +91 487 2422611

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മകരമാസത്തില്‍


സാംസ്‌കാരിക വാർത്തകൾ