സാംസ്കാരിക കേരളം

താലപ്പൊലി മഹോത്സവം

ദിവസം:07-03-2019 to 09-03-2019

കണ്ണൂര്‍ മുഴപ്പിലങ്ങാടിലുള്ള ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് താലപ്പൊലി മഹോത്സവം. കുംഭം 23,24,25 തീയതികളിലായി മൂന്നുദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തില്‍ ആദ്യ ദിവസം ഘോഷയാത്രയോടെ ദേവിയുടെ ആഭരണങ്ങള്‍ ക്ഷേത്രത്തിലേക്കു കൊണ്ടു വരുന്നു. രണ്ടാം ദിവസം കളം പാട്ടും, മൂന്നാം ദിവസം കലശം വരച്ച് അഥവാ കലശം എഴുന്നള്ളത്തും (പുഷ്പങ്ങളാല്‍ അലങ്കരിച്ച പുണ്യകലശങ്ങള്‍) ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ കലശം വരവ് ആഘോഷിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ശ്രീ കുറുമ്പ ഭഗവതീ ക്ഷേത്രം.

ഇതിനെ അനുഗമിക്കുന്ന പരമ്പരാഗത പൂജാരിയായ ആയത്താനും ഇല്ലാടത്തോത്തി എന്നറിയപ്പെടുന്ന ഇടലപ്പുറത്തു ചാമുണ്ഡി തെയ്യവും ആണ് ഈ ഉത്സവകാലത്തെ മറ്റ് ആഘോഷങ്ങള്‍. മേടമാസത്തില്‍ ഭരണിനാളില്‍ നടക്കുന്ന ഭരണിതാലപ്പൊലിയാണ് ഇവിടുത്തെ മറ്റൊരു ഉത്സവം. കേരളത്തിലെ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്. ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ.

പ്രധാന ആകര്‍ഷണങ്ങള്‍

കലശം വരവ്

പടങ്ങള്‍

സ്ഥലം

കണ്ണൂര്‍

വേദി
ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം

വിലാസം
കണ്ണൂര്‍ – 670662
Phone: +91 497 2831530, 9497839552

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
From 23 - 25 of the Malayalam month of Kumbham