സാംസ്കാരിക കേരളം

താലപ്പൊലി

ദിവസം:12-05-2019 to 12-05-2019

തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയ്‌ക്ക്‌ അടുത്തുള്ള പറക്കോട്ട്‌ കാവ്‌ ദേവി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും താലപ്പൊലി ഉത്സവം കൊണ്ടാടാറുണ്ട്‌. മേട മാസത്തിലെ അവസാനത്തെ ഞായറാഴ്‌ച ആണ്‌ താലപ്പൊലി ഉത്സവം ആഘോഷിച്ചു പോരുന്നത്‌. ആന എഴുന്നളളത്ത്‌ മുതല്‍ കേരളത്തിലെ പരമ്പരാഗത മേളങ്ങളായ പഞ്ചവാദ്യം, ക്ഷേത്രകലകളായ പൂതനും തിറയും, കരിവേഷവും ഒക്കെ അടങ്ങുന്നതാണ്‌ ഉത്സവാഘോഷങ്ങള്‍.

പ്രധാന ആകര്‍ഷണങ്ങള്‍

ആന എഴുന്നളളത്ത്‌, പഞ്ചവാദ്യം, പൂതനും തിറയും

പടങ്ങള്‍

സ്ഥലം

തിരുവില്വാമല

വേദി
തിരുവില്വാമല പറക്കോട്ട്‌ കാവ്‌ ദേവി ക്ഷേത്രം

വിലാസം
പറക്കോട്ട്‌ കാവ്‌
തിരുവില്വാമല PO
തൃശ്ശൂര്‍ – 680588
ഫോണ്‍ : 7559943591

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മേട മാസത്തിലെ അവസാനത്തെ ഞായറാഴ്‌ച


സാംസ്‌കാരിക വാർത്തകൾ