സാംസ്കാരിക കേരളം

വൈരംങ്കോട്‌ തീയ്യാട്ടുത്സവം

ദിവസം:17-02-2019 to 22-02-2019

വടക്കന്‍ കേരളത്തിലെ പുരാതന ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ വൈരംങ്കോട്‌ ഭഗവതി ക്ഷേത്രം. 1500 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആഴ്വാഞ്ചേരി തമ്പ്രാക്കളാണ്‌ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സഹോദരിയായി വിശ്വസിയ്‌ക്കപ്പെടുന്ന ഈ ദേവിയ്‌ക്കു വേണ്ടി ക്ഷേത്രം നിര്‍മ്മിച്ചത്‌.

ഇവിടുത്തെ വാര്‍ഷികോത്സവമായ തീയ്യാട്ടുത്സവം (ചെറിയ തീയ്യാട്ട്‌ - വലിയ തീയ്യാട്ട്‌ ഉത്സവം) അഥവാ വൈരംങ്കോട്‌ വേല തുടങ്ങുന്നത്‌ കുംഭമാസത്തിലെ (ഫെബ്രുവരി -മാര്‍ച്ച്‌) ആദ്യ ഞായറാഴ്‌ചയാണ്‌. കനലാട്ടത്തിനായുള്ള വിറകിനായി പ്ലാവു മുറിക്കുന്ന മരംമുറി ചടങ്ങോടെ ഞായറാഴ്‌ച ഉത്സവം തുടങ്ങുന്നു. മൂന്നാം ദിവസത്തെ ചെറിയ തീയാട്ടിലും ആറാം ദിവസത്തെ വലിയ തീയ്യാട്ടിലും പൂതം,തിറ, കാട്ടാളന്‍ പുലികളി എന്നിവയുടെ ഘോഷയാത്ര ഉണ്ടായിരിക്കും.

അടുത്ത പ്രദേശങ്ങളില്‍ നിന്നെത്തുന്ന പുറമെ ഇരട്ടകാളകളുടെ അലങ്കരിച്ച രൂപങ്ങളും വലിയൊരു ആകര്‍ഷണമാണ്‌. അവസാനദിവസം അര്‍ദ്ധരാത്രിയോടെ ഭക്തരുടെ കനലാട്ടവും - കനലിലൂടെ നടത്തവും ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

ഇരട്ടകാള, കനലാട്ടം, നാടന്‍ കലാരൂപങ്ങല്‍

പടങ്ങള്‍

സ്ഥലം

വൈരംങ്കോട്‌

വേദി
വൈരംങ്കോട്‌ ഭഗവതി ക്ഷേത്രം

വിലാസം
വൈരംങ്കോട്‌ പി.ഒ.
തിരുനാവായ,
മലപ്പുറം - 676301
ഫോണ്‍: +91 494 2578855, 9446671350
ഇ-മെയില്‍: vairankodetemple@gmail.com
വെബ്‌ സൈറ്റ്‌: www.vairankodetemple.com

ജില്ല
മലപ്പുറം

ഉത്സവ ദിവസം
കുംഭമാസത്തിലെ (ഫെബ്രുവരി -മാര്‍ച്ച്‌) ആദ്യ ഞായറാഴ്‌ച തുടങ്ങുന്നു