സാംസ്കാരിക കേരളം

തിര താലപ്പൊലി

ദിവസം:06-04-2018 to 08-04-2018

അഴക്കോടി ദേവിയുടെ സഹോദരിയായി പൂജിക്കുന്ന താഴത്തുംകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന് 1800 വര്‍ഷത്തോളം പഴക്കമുണ്ട്. താഴത്തുംകാവ് ഭഗവതിയും അഴകൊടി ദേവിയും മുഖാ മുഖം ഇരിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളമാസം മീനത്തില്‍ 3 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവകാലത്ത് ആദ്യ രണ്ടു ദിവസം വെള്ളാട്ട്, തുള്ളല്‍ പോലെയുള്ള വിവിധ ചടങ്ങുകള്‍ ഉണ്ടായിരിക്കും. കുലവന്‍, കരിവിള്ളി, കുട്ടിചാത്തന്‍, നാഗകാളി, ഗുളികന്‍, ഭഗവതി വെള്ളാട്ട് എന്നിവ ഇക്കൂട്ടത്തില്‍ പെടും. അഴകൊടി ദേവീ ക്ഷേത്രത്തില്‍ നിന്നും രാത്രിയില്‍ ആരംഭിക്കുന്ന താലപ്പൊലി ഈ ക്ഷേത്രത്തില്‍ എത്തുന്നതോടെ കനലാട്ടം ആരംഭിക്കുകയും ഗുരുതിയോടെ ഉത്സവം സമാപിക്കുകയും ചെയ്യും.

പ്രധാന ആകര്‍ഷണങ്ങള്‍

വെള്ളാട്ട്

പടങ്ങള്‍

സ്ഥലം

ഇരഞ്ഞിപ്പാലം

വേദി
താഴത്തുംകാവ് ശ്രീ ഭഗവതി ക്ഷേത്രം

വിലാസം
ഇരഞ്ഞിപ്പാലം പി.ഒ.
കോഴിക്കോട് - 673006
ഫോണ്‍: +91 495 2771210

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
മീനത്തില്‍ 3 ദിവസം