സാംസ്കാരിക കേരളം

തിരു ഉത്സവം

ദിവസം:01-01-2018 to 10-01-2018

പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയില്‍ നിന്നും 6 കി. മീ. ദൂരെയുള്ള പ്രശസ്ത ശിവക്ഷേത്രമാണ് തൃക്കവിയൂര്‍ മഹാദേവ ക്ഷേത്രം. ശിവനാണ് മുഖ്യപ്രതിഷ്ഠ എങ്കിലും ഉപപ്രതിഷ്ഠയായി ശ്രീഹനുമാനുമുണ്ട്.

ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍ - തിരുവുത്സവം, ഹനുമാന്‍ ജയന്തി, പന്ത്രണ്ടു കളഭം, ഉതൃട്ടാതി തിരുനാള്‍ എന്നിവയാണ്.

ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) തിരുവാതിര നക്ഷത്രത്തില്‍ കൊടിയേറി 10 ദിവസം നീണ്ടു നില്ക്കുന്നതും ആറാട്ടോടെ കൊടിയിറങ്ങുന്നതുമാണ് തിരുവുത്സവം.

മീനമാസത്തിലാണ് (മാര്‍ച്ച് - ഏപ്രില്‍) ഹനുമാന്‍ ജയന്തി ആഘോഷിക്കുക. 2018 ലെ ഉത്സവം മാര്‍ച്ച്  31. ചിങ്ങം (ആഗസ്റ്റ് - സെപ്തംബര്‍) ഒന്നു മുതല്‍ 12 വരെയാണ് പന്ത്രണ്ടു കളഭം.

ഉതൃട്ടാതി തിരുനാള്‍, മകരത്തിലെ (ജനുവരി - ഫെബ്രുവരി) ഉത്രട്ടാതി നക്ഷത്രത്തില്‍ ആഘോഷിക്കുന്നു. 2018 ലെ ഉത്സവം  ജനുവരി 23.

കൂടാതെ ശിവരാത്രിയും ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

ഹനുമാന്‍ ജയന്തി, ശിവരാത്രി

പടങ്ങള്‍

സ്ഥലം

കവിയൂര്‍

വേദി
തൃക്കവിയൂര്‍ മഹാദേവ ക്ഷേത്രം

വിലാസം
കവിയൂര്‍
പത്തനംതിട്ട - 689582

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
ജനുവരി & മാര്‍ച്ച് - ഏപ്രില്‍