സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:28-04-2018 to 07-05-2018

പാലക്കാട് പയ്യലൂരിലെ പടിഞ്ഞാറന്‍ മലനിരകളിലുള്ള ആനമലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്നതാണ് പുരാതനമായ തിരുകച്ചംകുറിശ്ശി പെരുമാള്‍ ക്ഷേത്രം. ചതുര്‍ഭുജനായ മഹാവിഷ്ണുവിനെ പെരുമാളായി ആരാധിക്കുന്നു. പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവം വൈശാഖ മാസത്തിലെ അത്തം നാള്‍ കൊടിയേറ്റത്തോടെ ആരംഭിച്ച് തിരുവോണം നാള്‍ സമാപിക്കും.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം ഇങ്ങനെയാണ്. കാശ്യപ മഹര്‍ഷി ഈ സ്ഥലത്തെ സ്വച്ഛന്ദതയാല്‍ ആകൃഷ്ടനായി ഇവിടെ തപസ്സിരിക്കുകയും മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും ചെയ്തു. ഏകാഗ്രത നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ മഹാവിഷ്ണു എപ്പോഴും തന്റെ കൂടെയുണ്ടാവണമെന്ന മഹര്‍ഷിയുടെ ആവശ്യം ഭഗവാന്‍ അംഗീകരിച്ചു.  തുടര്‍ന്ന് ആദിശേഷന്റെ മുകളിലിരിക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹം അദ്ദേഹം സ്ഥാപിച്ചു. പിന്നീട് ഈ കുന്നിനെ 'കച്ചംകുറുശ്ശി' (കശ്യപന്റെ കുന്ന്) എന്നറിയപ്പെട്ടു.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ടുത്സവം

പടങ്ങള്‍

സ്ഥലം

കൊല്ലംകോട്

വേദി
തിരുകച്ചം കുറുശ്ശി പെരുമാള്‍ ക്ഷേത്രം

വിലാസം
പയ്യലൂര്‍,
കൊല്ലംകോട്,
പാലക്കാട് - 678506
ഫോണ്‍: 09895224975, 09747534455, 09495230174

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
ഏപ്രില്‍ - മേയ്


സാംസ്‌കാരിക വാർത്തകൾ