സാംസ്കാരിക കേരളം

തിരുമാന്ധാംകുന്ന്‌ പൂരം

ദിവസം:24-03-2018 to 03-04-2018

മലബാര്‍ പ്രദേശത്തെ പ്രശസ്‌തമായ തിരുമാന്ധാംകുന്ന്‌ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ്‌. ദാമ്പത്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായുള്ള മംഗല്യപൂജയ്‌ക്കാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌.

മീനത്തിലെ (മാര്‍ച്ച്‌ - ഏപ്രില്‍) മകീര്യം നക്ഷത്രത്തില്‍ ആരംഭിക്കുന്ന പൂരം മഹോത്സവം 11 ദിവസം നിണ്ടു നില്‍ക്കും. ഉത്സവകാലത്ത്‌ മാതൃശാലയില്‍ നിന്നും (ഗര്‍ഭഗൃഹം) ചെണ്ടമേളത്തോടു കൂടി ആന പുറത്ത്‌ ആറാട്ടിനായി ഭഗവതിയെ എഴുന്നള്ളിക്കുന്നു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ എഴുന്നളളത്ത്‌ ക്ഷേത്രത്തില്‍ നിന്നും പുഴയിലേക്കും തിരിച്ചും ദിവസേന രണ്ടു പ്രാവശ്യം രാവിലെയും വൈകിട്ടും - ആകെ 21 പ്രാവശ്യം ഉണ്ടായിരിക്കും. ഈ ഘോഷയാത്രയില്‍ ഭക്തരും കോമരങ്ങള്‍, വലിയംകുന്ന്‌ കോങ്കോട്‌ ദേവിക്ഷേത്രങ്ങളും പങ്കെടുക്കും.

പൂരം നാളില്‍ അര്‍ധരാത്രിക്ക്‌, വള്ളുവനാട്‌ രാജവംശത്തിലെ രാജാവായ വള്ളുവക്കോനാതിരിയും പാണ ആദിവാസി വിഭാഗത്തിലെ ആദിവാസി തലവനായ മലയംകുട്ടിയും തമ്മില്‍ കണ്ടുമുട്ടുന്ന ചടങ്ങ്‌ രസകരമായ ആചാരമാണ്‌. മലബാറിലെ മത സൗഹാര്‍ദത്തിന്‌ തെളിവാണ്‌ പാണന്‌റെ വരവ്‌.

ഉത്സവകാലത്ത്‌ ക്ഷേത്രപരിസരത്ത്‌ നടത്തുന്ന മറ്റൊരു പ്രശസ്‌തകലാരൂപമാണ്‌ പൂതന്‍.

മങ്കട വള്ളുവനാകോനാതിരി നടത്തിയിരുന്ന ഈ ഉത്സവത്തെക്കുറിച്ചുള്ള 16 ാം നൂറ്റാണ്ടിലെ ചരിത്രവിവരങ്ങള്‍ പനയോലെയിലെ രേഖപ്പെടുത്തിയത്‌ കോഴിക്കോട്‌ യൂണിവേഴ്‌സിറ്റിയുടെ ചരിത്ര വിഭാഗത്തില്‍ കാണാം.

എല്ലാവര്‍ഷവും വൃശ്ചികമാസത്തില്‍ 1 മുതല്‍ 10 വരെ കളംപാട്ട്‌, ദേവി പാട്ടുകൊട്ടിലില്‍ ഇരിക്കുന കളം വരയ്‌ക്കുന്നു നടത്തി വരുന്നു.

തുലാത്തിലെ അമാവസിദിനത്തില്‍ ഉച്ചയ്‌ക്കുള്ള പത്തീരടി പൂജയ്‌ക്കു മുന്‍പായി ആട്ടങ്ങയേറ്‌ എന്ന ആചാരം നടത്തിവരുന്നു. സൂര്യവംശത്തിലെ മന്ദതയും, ഭദ്രകാളിയും തമ്മിലുള്ള യുദ്ധത്തിന്‌റെ സൂചകമായിട്ടാണ്‌ ഇത്‌ നടത്തുന്നത്‌. വടക്കേ നടയുടെ മുകളിലും താഴെയുമായി നില്‍ക്കുന്ന രണ്ടു വിഭാഗങ്ങള്‍ പരസ്‌പരം കാട്ട്‌പഴമായ ആട്ടങ്ങ എറിയുന്നതാണ്‌ ആട്ടങ്ങയേറ്‌.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്‌

പടങ്ങള്‍

വീഡിയോ

തിരുമാന്ധാംകുന്ന്‌ പൂരം

സ്ഥലം

അങ്ങാടിപ്പുറം

വേദി
തിരുമാന്ധാംകുന്ന്‌ ഭഗവതിക്ഷേത്രം

വിലാസം
അങ്ങാടിപ്പുറം പി.ഒ.
മലപ്പുറം
ഫോണ്‍: +91 4933 258820, 258555
Mobile: 9846173780, 9847161356

ജില്ല
മലപ്പുറം

ഉത്സവ ദിവസം
മീനത്തിലെ (മാര്‍ച്ച്‌ - ഏപ്രില്‍) മകീര്യം


സാംസ്‌കാരിക വാർത്തകൾ