സാംസ്കാരിക കേരളം

പുത്തരി തിരുവപ്പാന

ദിവസം:02-12-2018 to 03-12-2018

കോഴിക്കോട് കൊയിലോത്ത് മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ വിഷ്ണുവിന്റേയും ശിവന്റേയും സംയുക്തരൂപമായ ശ്രീമുത്തപ്പന്റേതാണ്. വൃശ്ചികമാസത്തിലെ (ഡിസംബര്‍) 16, 17 തീയതികളിലാണ് വാര്‍ഷികോത്സവമായ പുത്തരി തിരുവപ്പാന നടക്കുക.

ഈ സമയം പ്രത്യേക പൂജകളും ഉണ്ടായിരിക്കും. ആദ്യ ദിവസം വര്‍ണ്ണാഭമായ മുത്തപ്പന്‍ വെള്ളാട്ടം ഗുളികന്‍ വെള്ളാട്ടം വാദ്യമേളങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കും. ഈ വെള്ളാട്ടു ചടങ്ങ് രണ്ടാം ദിവസം പുലര്‍ച്ചെ മാത്രമെ സമാപിക്കുകയുള്ളൂ.

രണ്ടാംദിവസമാണ് തിരുവപ്പാന നടത്തുക. മുത്തപ്പനുള്ള വഴിപാടാണ് തിരുവപ്പാന. ഇതുവഴി വിഷ്ണുചൈതന്യം മുത്തപ്പനിലേക്കു നീക്ഷിപ്തമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. തിരുവപ്പാനയ്ക്കു ശേഷം താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

പുത്തരി തിരുവപ്പാന, വെള്ളാട്ടം

പടങ്ങള്‍

സ്ഥലം

ഇരഞ്ഞിപ്പാലം

വേദി
കൊയിലോത്ത് മടപ്പുര മുത്തപ്പന്‍ ക്ഷേത്രം

വിലാസം
ഇരഞ്ഞിപ്പാലം PO
കോഴിക്കോട് – 673001
ഫോണ്‍ : +91 495 2770723

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
വൃശ്ചികമാസത്തിലെ 16, 17 തീയതികളിലാണ്