സാംസ്കാരിക കേരളം

തിരുവാതിര ഉത്സവം & കളിയാട്ട മഹോത്സവം

ദിവസം:23-12-2018 to 25-12-2018

 

രോഗങ്ങളെ ഭേദമാക്കുന്ന വൈദ്യനാഥന്റെ ഭാവത്തിലുള്ള ശിവക്ഷേത്രമാണ് കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം. രോഗനിവാരണത്തിന് കേഴ്വി കേട്ട ഈ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി സ്വയം ഭൂവാണ്. ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) തിരുവാതിരയും ശിവരാത്രിയുമാണ് പ്രധാന  ആഘോഷങ്ങള്‍. ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷമാണ് ആറു ഞായര്‍. മലയാള മാസത്തിലെ 6ാം ദിവസം ഞായറാഴ്ച വരുന്നതാണ് ആറു ഞായര്‍.

കളിയാട്ട മഹോത്സവം
ധനുമാസത്തില്‍ 10ാം ദിവസമാണ് കളിയാട്ടമഹോത്സവം നടക്കുക. ഇതില്‍ വലിയ ഭഗവതി തെയ്യവും ഉള്ളാടിക്കല്‍ ഭഗവതി തെയ്യവും ഉണ്ടാകും. ഈ രണ്ടു ഭഗവതിമാരും ഭഗവാന്‍ വൈദ്യനാഥനെ സംരക്ഷിക്കുന്നതായാണ് സങ്കല്പം.

പ്രധാന ആകര്‍ഷണങ്ങള്‍

കളിയാട്ടം

പടങ്ങള്‍

സ്ഥലം

കാഞ്ഞിരങ്ങാട്

വേദി
കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം

വിലാസം
കാഞ്ഞിരങ്ങാട് പി.ഒ.,
കണ്ണൂര്‍ 670142
ഫോണ്‍: +91 460 2227005, 9447641805

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) തിരുവാതിര


സാംസ്‌കാരിക വാർത്തകൾ