സാംസ്കാരിക കേരളം

തൂത്ത പൂരം

ദിവസം:11-05-2019 to 12-05-2019

 

തൂത്ത നദീതീരത്തു സ്ഥിതി ചെയ്യുന്ന ശ്രീ തൂത്തഭഗവതി ക്ഷേത്രം മലബാറിലെ പ്രധാന ഭഗവതിക്ഷേത്രമാണ്. തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ഏറ്റവും പ്രശസ്തമായ ഈ തൂത്തപൂരത്തോടെയാണ് വള്ളുവനാട് പ്രദേശത്തെ പൂരങ്ങള്‍ അവസാനിക്കുന്നത്.

തൂത്തപൂരാഘോഷത്തില്‍ പഞ്ചവാദ്യം, പഞ്ചവാദ്യമേളം, പാണ്ടിമേളം എന്നിവയോടൊപ്പം മുത്തുക്കുടകളും വെഞ്ചാമരങ്ങളും മറ്റു ചമയങ്ങളും കൊണ്ടലങ്കരിച്ച ആനയുടെ ഘോഷയാത്രയും ഏറെ ആകര്‍ഷകമാണ്.

മേടം  27 ാം തീയതി കാളവേലയും  28 ാം തീയതി പൂരം ആഘോഷവും നടക്കുന്നു.
ഈ ഉത്സവത്തോടനുബന്ധിച്ച് കളം പാട്ട്, താലപ്പൊലി, ചവിട്ടുകളി, നായര്‍ വേല, കതിര്‍വേല എന്നിവയും ഉണ്ടാകും.

എല്ലാവര്‍ഷവും മേടം1 മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന തോല്‍പ്പാവക്കൂത്തും നടത്താറുണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍

കാളവേല, ആനയുടെ ഘോഷയാത്ര

പടങ്ങള്‍

വീഡിയോ

തൂത്ത പൂരം

സ്ഥലം

തെക്കുമുറി

വേദി
ശ്രീ തൂത്ത ഭഗവതി ക്ഷേത്രം

വിലാസം
തെക്കുമുറി പി.ഒ.
കാറല്‍മണ്ണ,
പാലക്കാട് - 679506
ഫോണ്‍: 860677547: 8606775477, 8086160798
Website: www.thoothatemple.com

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
27 & 28 മേടം