സാംസ്കാരിക കേരളം

തൃക്കാര്‍ത്തിക ചുറ്റുവിളക്ക്

ദിവസം:14-02-2018 to 23-02-2018

ശ്രീ പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവലത്തൂരിലെ ശ്രീ രണ്ടു മൂര്‍ത്തി ക്ഷേത്രം. ദേവിയുടെ രണ്ടു ഭാവങ്ങളെയാണ് - മഹിഷാസുര മര്‍ദ്ദിനി, അന്നപൂര്‍ണ്ണേശ്വരി - ഇവിടെ ആരാധിക്കുന്നത്. പത്ത് ദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷിക ആഘോഷങ്ങള്‍ വൃശ്ചികമാസത്തിലെ (നവംബര്‍ - ഡിസംബര്‍) കാര്‍ത്തിക നാള്‍ സമാപിക്കും. ക്ഷേത്രത്തിനു ചുറ്റും കൊളുത്തുന്ന ചുറ്റുവിളക്ക് വലിയൊരു ആകര്‍ഷണമാണ്.

ശോകനാശിനി നദീതീരത്തുള്ള ഈ ക്ഷേത്രത്തിലെ കൂത്തമ്പലവും, അതിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഗംഭീരന്‍ മിഴാവും കാണാന്‍ എത്തുന്നവര്‍ അനവധിയാണ്. ഉത്സവകാലത്ത് വിവിധ കലാപരിപാടികള്‍ ഈ കൂത്തമ്പലത്തില്‍ നടത്തുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

ചുറ്റുവിളക്ക്

പടങ്ങള്‍

സ്ഥലം

തിരുവാലത്തൂര്‍

വേദി
ശ്രീ രണ്ടുമൂര്‍ത്തി ക്ഷേത്രം, തിരുവാലത്തൂര്‍

വിലാസം
തിരുവാലത്തൂര്‍ പി.ഒ.,
പാലക്കാട് 678551
ഫോണ്‍: +91 491-2574388
Mob: 09544151003

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
വൃശ്ചികമാസത്തിലെ (നവംബര്‍ - ഡിസംബര്‍) കാര്‍ത്തിക


സാംസ്‌കാരിക വാർത്തകൾ