സാംസ്കാരിക കേരളം

തൃക്കാര്‍ത്തിക ഉത്സവം

ദിവസം:14-11-2018 to 23-11-2018

കോട്ടയം ജില്ലയില്‍ കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കാര്‍ത്യായനീ ദേവിയുടേതാണ്. വൃശ്ചികമാസത്തിലെ (നവംബര്‍ - ഡിസംബര്‍) കാര്‍ത്തിക നാളില്‍ നടത്തുന്ന തൃക്കാര്‍ത്തിക ഉത്സവം 10 ദിവസം നീണ്ടു നില്ക്കുന്നു. അത്യപൂര്‍വ്വങ്ങളായ ആചാരങ്ങള്‍ കൊണ്ടും ആഘോഷങ്ങള്‍ കൊണ്ടും സമ്പന്നമാണ് തൃക്കാര്‍ത്തിക ഉത്സവം. ഉത്സവകാലത്ത്  പഞ്ചവാദ്യം, ചെണ്ട മേളം എന്നിവയുടെ അകമ്പടിയോടെ നാടന്‍ കലകളും, പാരമ്പര്യകലകളും നടത്തുന്നു. തൃക്കാര്‍ത്തിക ഉത്സവത്തിനു പുറമേ നവരാത്രി, മീനപൂരം എന്നീ ആഘോഷങ്ങളും ഈ ക്ഷേത്രത്തില്‍ നടത്തി വരുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

തൃക്കാര്‍ത്തിക ദേശവിളക്ക്

പടങ്ങള്‍

സ്ഥലം

കുമാരനല്ലൂര്‍

വേദി
കുമാരനല്ലൂര്‍ ദേവീ ക്ഷേത്രം

വിലാസം
കുമാരനല്ലൂര്‍,
കോട്ടയം,
കേരളം 686016,
ഫോണ്‍: +91 481 231 2737
വെബ്സൈറ്റ്: www.kumaranalloortemple.com

ജില്ല
കോട്ടയം

ഉത്സവ ദിവസം
November-December (On Karthika asterism in the Malayalam month of Vrischikam)


സാംസ്‌കാരിക വാർത്തകൾ