സാംസ്കാരിക കേരളം

തിരുവാതിര ആറാട്ട്

ദിവസം:18-03-2018 to 25-03-2018

പത്തനംതിട്ടയിലെ കലഞ്ഞൂരിലുള്ള തൃക്കലത്തൂര്‍ ശ്രീ മഹാദേവക്ഷേത്രം, രണ്ടു കൊടിമരത്താല്‍ പ്രത്യേക പ്രാധാന്യം നേടിയ ക്ഷേത്രമാണ്. ഇവിടെ ഭഗവാന്‍ ശിവനും ഭഗവാന്‍ അയ്യപ്പനും തുല്യപ്രാധാന്യമാണ് ഉള്ളത്. മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) തിരുവാതിര ആറാട്ട് 8 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവകാലമാണ്. ഈ സമയം കര്‍ണ്ണാടക സംഗീതോത്സവങ്ങള്‍ സംഘടിപ്പിക്കും. 6-ാം ദിവസം തുണ്ടിളയപ്പന്‍ എന്നറിയപ്പെടുന്ന ഭഗവാന്‍ അയ്യപ്പനായി കളമെഴുത്തും പാട്ടും ആചാരമായി നടത്തുന്നു. 

മറ്റൊന്ന് മണ്ഡകാലത്തു നടത്തുന്ന 41 ദിവസത്തെ ഭജനകളാണ്. 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്

പടങ്ങള്‍

സ്ഥലം

കലഞ്ഞൂര്‍

വേദി
തൃക്കലഞ്ഞൂര്‍ ശ്രീ മഹാദേവക്ഷേത്രം

വിലാസം
തൃക്കലഞ്ഞൂര്‍ ശ്രീമഹാദേവര്‍ ദേവസ്വം ട്രസ്റ്റ്,
കലഞ്ഞൂര്‍ (P.O.),
പത്തനംതിട്ട - 689694
ഫോണ്‍ - + 91 473 4272022
email: manager@kalanjoormahadevatemple.org
Website: www.kalanjoormahadevatemple.org

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
മാര്‍ച്ച് - ഏപ്രില്‍


സാംസ്‌കാരിക വാർത്തകൾ