സാംസ്കാരിക കേരളം

തൃശ്ശൂര്‍ പൂരം

ദിവസം:13-05-2019 to 13-05-2019

ലോകപ്രശസ്‌തമായ തൃശ്ശൂര്‍ പൂരം നടക്കുന്നത്‌ തൃശ്ശൂരിലെ ഹൃദയഭാഗമായ തേക്കിന്‍കാട്‌ മൈതാനത്താണ്‌ മേളങ്ങളും ആഡംബരഘോഷയാത്രകളും നിറഞ്ഞ തൃശ്ശൂര്‍ പൂരം പൂരങ്ങളുടെ പൂരമായാണ്‌ അറിയപ്പെടുന്നത്‌.

മേടമാസത്തിലെ പൂരാഘോഷത്തില്‍ തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലേയും ദേവി ദേവന്മാര്‍ ഒത്തു ചേരുന്നതായാണ്‌ സങ്കല്‌പം. സന്ദര്‍ശനത്തിനെത്തുന്ന ഭഗവാന്മാരും ഭഗവതിമാരും അലങ്കരിച്ച ആനകളുടേയും ചെണ്ടമേളങ്ങളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ വടക്കുംന്നാഥ ക്ഷേത്ര പരിസരത്തെത്തുന്നു.

ആഡംബരഘോഷയാത്രയിലെ അലങ്കരിച്ച ആനകളും, കുടമാറ്റവും 250 ലേറെ പ്രശസ്‌ത കലാകാരന്മാരുടെ ഇലഞ്ഞിത്തറമേളവും മുഖ്യാകര്‍ഷണമാണ്‌.

തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളാണ്‌ പാറമേക്കാവ്‌ ഭഗവതി ക്ഷേത്രം, തിരുവമ്പാടി ഭഗവതി ക്ഷേത്രം, കണിമംഗലം ശാസ്‌താ ക്ഷേത്രം, ചെമ്പുക്കാവ്‌ ഭഗവതി ക്ഷേത്രം, പനമുക്കു പള്ളി ശാസ്‌താ ക്ഷേത്രം, കാരമുക്കു ഭഗവതി ക്ഷേത്രം, ലാലൂര്‍ ഭഗവതി ക്ഷേത്രം, ചൂരക്കാട്ടുക്കാവ്‌ ഭഗവതി ക്ഷേത്രം അയ്യന്തോള്‍ ഭഗവതി ക്ഷേത്രം, നെയ്‌തിലക്കാവു ഭഗവതി ക്ഷേത്രം എന്നിവ.

പ്രധാന ആകര്‍ഷണങ്ങള്‍

അലങ്കരിച്ച ആന, കുടമാറ്റം, ഇലഞ്ഞിത്തറമേളം

പടങ്ങള്‍

വീഡിയോ

തൃശ്ശൂര്‍ പൂരം

സ്ഥലം

തൃശ്ശൂര്‍

വേദി
തേക്കിന്‍കാട്‌ മൈതാനം, വടക്കുംന്നാഥ ക്ഷേത്രം

വിലാസം
തൃശ്ശൂര്‍ പൂരം ഏകോപന സമിതി
നെയ്‌തിലക്കാവ്‌ റോഡ്‌, കുട്ടൂര്‍
തൃശ്ശൂര്‍
ഫോണ്‍: +91 9895237563

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മേടത്തിലെ പൂരം


സാംസ്‌കാരിക വാർത്തകൾ