സാംസ്കാരിക കേരളം

തൃക്കനാട് ആറാട്ടു മഹോത്സവം

ദിവസം:20-02-2018 to 26-02-2018

ബേക്കലില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്ത് കടലോരത്തു സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് തൃക്കനാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം. പടിഞ്ഞാറേക്കു മുഖ ദര്‍ശനമുളള ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ആറാട്ടാണ്. കുംഭത്തില്‍ (ഫെബ്രുവരി - മാര്‍ച്ച് ) കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഏഴു ദിവസത്തെ ഉത്സവത്തിന്റെ മൂന്നാം ദിവസം ആറാട്ടോടെ ഉത്സവം സമാപിക്കും.

ഉത്സവത്തില്‍ തിടമ്പു നൃത്തവും ഉള്‍പ്പെടുത്തുന്നു.

കറുത്തവാവിന്‍ നാള്‍ പിതൃ തര്‍പ്പണത്തിനായി ആയിരക്കണക്കിനു ഭക്തരാണ് തൃക്കനാട് ശിവക്ഷേത്രത്തില്‍ എത്തുന്നത്. ഈ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ നിര്‍മ്മിച്ചത് കണ്യമഹര്‍ഷിയാണെന്നാണ് ഐതീഹ്യം

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്, അഷ്ടമവിളക്ക്, തിടമ്പു നൃത്തം

പടങ്ങള്‍

സ്ഥലം

ബേക്കല്‍

വേദി
തൃക്കനാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രം

വിലാസം
ബേക്കല്‍ (P.O.)
കാസര്‍ഗോഡ് - 671318
ഫോണ്‍ : +91 9495583344

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
കുംഭത്തില്‍ (ഫെബ്രുവരി - മാര്‍ച്ച് )