സാംസ്കാരിക കേരളം

ഉത്രാളിക്കാവ്‌ പൂരം

ദിവസം:26-02-2019 to 04-03-2019

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ്‌ ശ്രീ രുധിര മഹാകാളിക്കാവ്‌, അവിടുത്തെ വാര്‍ഷിക മഹോത്സവമാണ്‌ ഉത്രാളിക്കാവ്‌ പൂരം. ഭദ്രകാളി പ്രധാന ദേവതയായിട്ടുളള ഈ ക്ഷേത്രത്തിലെ പൂര മഹോത്സവം കുംഭമാസത്തിലെ രണ്ടാം ചൊവ്വാഴ്‌ച ആരംഭിച്ച്‌ മൂന്നാം ചൊവ്വാഴ്‌ച്ച പൂരം ആഘോഷങ്ങളോടെ അവസാനിക്കും. ഈ എട്ടു ദിവസവും രാവും പകലും ആനകളുടെ ഘോഷയാത്രയും പാണ്ടിമേളവും പഞ്ചവാദ്യവും ഉണ്ടായിരിക്കും. കാഴ്‌ച്ചക്കാര്‍ ആനന്ദം പകരാന്‍ കേരളത്തിന്‌റെ തനതായ കലാരൂപങ്ങളടെ അവതരണവും ക്ഷേത്ര മതിലകത്ത്‌ ഉണ്ടായിരിക്കുന്നതാണ്‌. 

പ്രധാന ആകര്‍ഷണങ്ങള്‍

പാണ്ടിമേളം, പഞ്ചവാദ്യം

പടങ്ങള്‍

സ്ഥലം

ഉത്രാളിക്കാവ്‌

വേദി
ശ്രീ രുധിര മഹാകാളിക്കാവ്‌ ക്ഷേത്രം

വിലാസം
വടക്കാഞ്ചേരി
ചേലക്കര
തൃശ്ശൂര്‍ – 680590

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
In the Malayalam month of Kumbham


സാംസ്‌കാരിക വാർത്തകൾ