സാംസ്കാരിക കേരളം

ആറന്മുള ഉത്രട്ടാതി വള്ളംകളി

ദിവസം:29-08-2018 to 29-08-2018

ഓണാഘോഷം നടക്കുന്ന ചിങ്ങമാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി നടത്തുക. ഇത് ഒരു മത്സരം എന്നതിനേക്കാള്‍ പാരമ്പര്യമാര്‍ന്ന ഒരു അനുഷ്ഠാന കലയായാണ് കാണുന്നത്. 

ഇതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്ക് ആവശ്യമായതെല്ലാം നല്‍കാം എന്ന് ഒരു ബ്രാഹ്മണന്‍ പ്രതിജ്ഞ ചെയ്യുകയും സാധനങ്ങളുമായി പമ്പാ നദിയിലൂടെ  പോയ തിരുവോണത്തോണി ശത്രുക്കള്‍ ആക്രമിക്കുകയും ചെയ്തു. തിരുവോണത്തോണിയെ സംരക്ഷിക്കുവാന്‍ അയല്‍പ്രദേശങ്ങളില്‍ നിന്നും ചുണ്ടന്‍ വള്ളങ്ങളില്‍ ആളുകള്‍ എത്തി. ഈ പതിവ് തുടര്‍ന്ന് ഉത്രട്ടാതി നാളില്‍ പാര്‍ത്ഥസാരഥി ദേവനുള്ള തിരുവോണത്തോണി പോകുമ്പോള്‍ ചുണ്ടന്‍ വള്ളങ്ങളും അനുഗമിക്കുന്നതാണ് പ്രശസ്തമായ ആറന്മുള വള്ളംകളി.

പ്രധാന ആകര്‍ഷണങ്ങള്‍

ചുണ്ടന്‍വള്ളങ്ങള്‍

പടങ്ങള്‍

വീഡിയോ

ആറന്മുള ഉത്രട്ടാതി വള്ളംകളി

സ്ഥലം

ആറന്മുള

വേദി
പമ്പാ നദി, ആറന്മുള

വിലാസം
ആറന്മുള

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
ചിങ്ങമാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ് വള്ളംകളി