സാംസ്കാരിക കേരളം

ശ്രീ പരശുരാമ ക്ഷേത്രോത്സവം

ദിവസം:05-11-2018 to 14-11-2018

കേരള സൃഷ്ടാവെന്നു കരുതുന്ന പരശുരാമന്റെ കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണ് തിരുവനന്തപുരം തിരുവല്ലത്തെ ശ്രീ പരശുരാമ ക്ഷേത്രം. തുലാമാസത്തിലാണ് (ഒക്ടോബര്‍ - നവംബര്‍) പത്ത് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം നടക്കുന്നത്. അത്തം നാള്‍ ഉത്സവത്തിനു കൊടിയേറി തിരുവോണത്തിന്‍ നാള്‍ ആറാട്ടോടെ സമാപിക്കുന്നു. ഉത്സവകാലത്ത് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 

കരമന നദിയുടെ തീരത്തുള്ള ഈ ക്ഷേത്രം ബലി തര്‍പ്പണത്തിന് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. കര്‍ക്കിടക മാസത്തിലെ (ജൂലായ് - ആഗസ്റ്റ്) കറുത്ത വാവിന്‍ നാളിലാണ് ഏറ്റവും കൂടുതല്‍ ബലിതര്‍പ്പണം നടക്കുക. 2018 ലെ വാവ് ആഗസ്റ്റ് 11.

കൂടാതെ വൃശ്ചികമാസത്തിലെ (നവംബര്‍ - ഡിസംബര്‍) പരശുരാമ ജയന്തിയും ആഘോഷിക്കുന്നു. . 2018 ലെ പരശുരാമ ജയന്തി ഡിസംബര്‍ 6.

പ്രധാന ആകര്‍ഷണങ്ങള്‍

ഗജഘോഷയാത്ര, കലാപരിപാടികള്‍

പടങ്ങള്‍

സ്ഥലം

തിരുവല്ലം

വേദി
ശ്രീ പരശുരാമക്ഷേത്രം, തിരുവല്ലം

വിലാസം
തിരുവല്ലം,
തിരുവനന്തപുരം - 695027
ഫോണ്‍ + 91 471 2380706

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
ഒക്ടോബര്‍ - നവംബര്‍