സാംസ്കാരിക കേരളം

ഉത്സവം

ദിവസം:06-03-2018 to 20-03-2018

 

കംസവധത്തിനുശേഷമുള്ള രുദ്രഭാവത്തിലുള്ളതാണ് തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൃഷ്ണരൂപം. കുംഭത്തിലും മീനത്തിലുമായി (മാര്‍ച്ച്) 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടെയുള്ളത്.

കുംഭമാസം 22 ാം തീയതി കൊടിയേറ്റത്തോടെയുള്ള ഉത്സവം ആരംഭിച്ച് മീനമാസം 6ാം തീയതി കൂടിപ്പിരിയല്‍ ചടങ്ങോടെ സമാപിക്കും. ആദ്യദിവസം  ശ്രീകൃഷ്ണന്‍റെ ജ്യേഷ്ഠനായ ബലരാമന്‍റെ രൂപം അടുത്തുള്ള ധര്‍മ്മകുളം ക്ഷേത്രത്തില്‍ നിന്നും വന്‍ഘോഷയാത്രയോടെയാണ് ഇവിടെ എത്തിക്കുന്നത്. ക്ഷേത്രത്തിലെ പൂക്കോത്ത് നടയില്‍ നടത്തുന്ന ഭക്തി സാന്ദ്രമായ തിടമ്പുനൃത്തത്തിലൂടെയാണ് ഉത്സവദിനങ്ങള്‍ കണക്കാക്കുന്നത്.

13 ാം ദിവസം പള്ളിവേട്ടയും അവസാനദിവസം ആറാട്ടും നടന്നശേഷമാണ് സഹോദരങ്ങളോടെ ബലരാമന്‍റെയും ശ്രീകൃഷ്ണന്‍റേയും ഹൃദയസ്പര്‍ശിയായ കൂടിപ്പിരിയല്‍, ഈ സമയം പെരുവഴിയില്‍ നൃത്തം എന്ന ഭക്തിപരമായ നൃത്തരൂപം അരങ്ങേറും.

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പു നൃത്തം

പടങ്ങള്‍

സ്ഥലം

തളിപ്പറമ്പ്

വേദി
തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രം

വിലാസം
തളിപ്പറമ്പ്
കണ്ണൂര്‍ - 670141
ഫോണ്‍: +91 470 2201022, 9446263627

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കുംഭത്തിലും മീനത്തിലുമായി (മാര്‍ച്ച്) 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം