സാംസ്കാരിക കേരളം

വൈകാശി ബ്രഹ്മോത്സവം & ശിവരാത്രി

ദിവസം:13-02-2018 to 13-02-2018

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനു സമീപമുള്ള ശിവക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം. ചേരരാജവംശത്തിന്റെ അധ:പതനത്തിനു ശേഷം ഭരണം ഏറ്റെടുത്ത പെരുംപടപ്പു സ്വരൂപത്തിന്റെ കുലദൈവം കൂടിയാണ് ഈ ക്ഷേത്രത്തിലെ മഹാദേവന്‍.

തമിഴ് മാസമായ വൈകാശി (മെയ് - ജൂണ്‍) യിലെ വൈശാഖി ബ്രഹ്മോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം.

കൂടാതെ ശിവരാത്രിയും ഇവിടെ കൊണ്ടാടുന്നു.

ചിത്രമെഴുത്തിന്റെ വലിയൊരു ശേഖരമുള്ളതിനാല്‍ ഈ ക്ഷേത്രത്തെ ഭാരതീയ ആര്‍ക്കിയോളജി സര്‍വ്വേയാണ് സംരക്ഷിക്കുന്നത്. ശിവനേയും, പാര്‍വ്വതിയേയും ഒരേ ശ്രീ കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം. കൂടാതെ മറ്റ് 33 ഉപദേവതകളേയും ക്ഷേത്രത്തിനു വെളിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

ശിവരാത്രി

പടങ്ങള്‍

സ്ഥലം

കൊടുങ്ങല്ലൂര്‍

വേദി
തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം

വിലാസം
തിരുവഞ്ചിക്കുളം ക്ഷേത്രം,
കൊടുങ്ങല്ലൂര്‍ പി.ഒ.,
തൃശ്ശൂര്‍ - 680664,
ഫോണ്‍: +91 480 2812061

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മെയ് - ജൂണ്‍


സാംസ്‌കാരിക വാർത്തകൾ