സാംസ്കാരിക കേരളം

വൈക്കത്തഷ്ടമി

ദിവസം:19-11-2018 to 30-11-2018

കോട്ടയം ജില്ലയിലെ വൈക്കത്ത് സ്ഥിതി ചെയ്യുന്ന വൈക്കം മഹാദേവക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ ദേവനെ വൈക്കത്തപ്പന്‍ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. 12 ദിവസം നീണ്ടു നില്ക്കുന്ന വൈക്കത്തഷ്ടമി ഉത്സവകാലത്ത് ക്ഷേത്രത്തിന്റെ മഹാത്മ്യവും തേജസ്സും വളരെ വര്‍ദ്ധിക്കുന്നതായി കാണാം.

വൃശ്ചികമാസത്തില്‍ പൂരവും അഷ്ടമിയും ചേര്‍ന്നു വരുന്ന ദിവസമാണ് ഉത്സവം നടക്കുക. (ഇംഗ്ലീഷ് മാസം നവംബര്‍ - ഡിസംബര്‍). അവസാന ദിവസം ഭഗവാന്റെ തിടമ്പ് ഏറ്റിക്കൊണ്ടുള്ള ഘോഷയാത്രയില്‍ സമീപക്ഷേത്രങ്ങളുടെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും. 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ 8 - 9 ദിവസങ്ങളില്‍ കഥകളി, ചാക്യാര്‍കൂത്ത്, ഓട്ടംതുള്ളല്‍ തുടങ്ങിയ കലാരൂപങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ അരങ്ങേറും.

പ്രധാന ആകര്‍ഷണങ്ങള്‍

അഷ്ടമി

പടങ്ങള്‍

വീഡിയോ

വൈക്കത്തഷ്ടമി

സ്ഥലം

വൈക്കം

വേദി
വൈക്കം മഹാദേവ ക്ഷേത്രം

വിലാസം
വൈക്കം ശിവക്ഷേത്രം,
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,
വൈക്കം,
കോട്ടയം - 686141
ഫോണ്‍: + 91 4829 215812

ജില്ല
കോട്ടയം

ഉത്സവ ദിവസം
വൃശ്ചികമാസത്തില്‍ പൂരവും അഷ്ടമിയും ചേര്‍ന്നു വരുന്ന ദിവസമാണ് ഉത്സവം നടക്കുക