സാംസ്കാരിക കേരളം

വള്ളിയൂര്‍ക്കാവ് ഉത്സവം

ദിവസം:15-03-2018 to 28-03-2018

ഭഗവതി ക്ഷേത്രമാണ് വയനാട്ടിലെ മാനന്തവാടിയ്ക്കു സമീപമുള്ള വള്ളിയൂര്‍ക്കാവ്  ക്ഷേത്രം. ഇവിടെ ദേവിയെ ആരാധിക്കുന്നത് മൂന്നു ഭാവത്തിലാണ് - വനദുര്‍ഗ്ഗ, ഭദ്രകാളി, ജല ദുര്‍ഗ്ഗ. പതിനാല് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം നടക്കുക മീനമാസം 1 - 14 വരെയുള്ള ദിവസങ്ങളിലാണ്.

മാനന്തവാടിക്കു സമീപമുള്ള പാണ്ടിക്കടവിലെ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും വള്ളിയൂരമ്മയുടെ വാള്‍ പ്രധാന പൂജാരി ആദ്യ ദിവസം കൊണ്ടു വരുന്നതോടെ ഉത്സവത്തിനു തുടക്കമാകും. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉത്സവം തുടങ്ങി 7-ാം നാളാണ് കൊടിയേറ്റം നടത്തുക. ഗോത്രവര്‍ഗ്ഗക്കാരുടെ മൂപ്പനാണ് കൊടിയേറ്റുന്നത്.

ഉത്സവത്തോടനുബന്ധിച്ച് പല അസാധാരണമായ ആചാരങ്ങളും ഇവിടെയുണ്ട്. ഒപ്പന വരവ് - മാനന്തവാടിയ്ക്കു സമീപമുള്ള കല്ലോടിയിലെ ചേരംകോട് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ഘോഷയാത്രയാണ് ഒപ്പന വരവ്. അഭിഷേകം - അടിയാന്മാര്‍ കരിക്കുകളുമായി വരുന്ന ഘോഷയാത്ര, വള്ളിയൂരമ്മയ്ക്ക് ആറാട്ടു നടത്തുവാനാണിത് - എന്നിവയാണവ. ദേവിയും ദാരികനുമായുണ്ടായ യുദ്ധത്തില്‍ ഭഗവതി ജയിക്കുന്നതു സൂചിപ്പിക്കുന്ന രുധിര കോലം കഴിഞ്ഞാല്‍ ഒപ്പന വരവ് തിരിച്ച് ചേരംകോട് ഭഗവതി ക്ഷേത്രത്തിലേക്കു പോവുകയും ഉത്സവം സമാപിക്കുകയും ചെയ്യും.

ഉത്സവകാലത്ത് കളമെഴുത്തും പാട്ടും, ഈടും കൂറും, സോപാന നൃത്തം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തവും അവതരിപ്പിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

ഒപ്പന വരവ്, അഭിഷേകം, രുധിരക്കോലം, കളമെഴുത്തും പാട്ടും, ഈടും കൂറും

പടങ്ങള്‍

സ്ഥലം

Mananthavady

വേദി
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം

വിലാസം
ആറാട്ടു തറ പി.ഒ.,
മാനന്തവാടി,
വയനാട് - 670645
ഫോണ്‍ : +91 493 5240084

ജില്ല
വയനാട്‌

ഉത്സവ ദിവസം
മീനമാസം


സാംസ്‌കാരിക വാർത്തകൾ