സാംസ്കാരിക കേരളം

നവരാത്രി ഉത്സവം

ദിവസം:10-10-2018 to 19-10-2018

പരശുരാമന്‍ സ്ഥാപിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണ് കോഴിക്കോട് വെസ്റ്റ് ഹില്‍ റെയില്‍വേസ്റ്റേഷനു സമീപമുള്ള ശ്രീ വരക്കല്‍ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം. ഒരു കുന്നിന്‍ മുകളിലുള്ള ഈ ക്ഷേത്രത്തിലെത്തുവാന്‍ 28 പടികള്‍ കയറണം. ഇവിടുത്തെ പ്രധാന ആഘോഷമായ നവരാത്രി ഉത്സവത്തില്‍ വെളിച്ചപ്പാട് അഥവാ കോമരം ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നു. മറ്റൊന്ന്, വാവുബലിയാണ്. തുലാമാസത്തിലെ വാവിന്‍ നാള്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ അനവധിയാണ്. 

പ്രധാന ആകര്‍ഷണങ്ങള്‍

നവരാത്രി, വാവുബലി

പടങ്ങള്‍

സ്ഥലം

വെസ്റ്റ് ഹില്‍

വേദി
ശ്രീ വരയ്ക്കല്‍ ദുര്‍ഗ്ഗാദേവീ ക്ഷേത്രം

വിലാസം
വെസ്റ്റ് ഹില്‍
വെസ്റ്റ് ഹില്‍ പി.ഒ.,
കോഴിക്കോട് - 672005
ഫോണ്‍: +91 495-2383134, 09847768594

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
സെപ്തംബര്‍ - ഒക്ടോബര്‍