സാംസ്കാരിക കേരളം

വാര്‍ഷികോത്സവം

ദിവസം:02-01-2018 to 29-01-2018

ശിവപാര്‍വ്വതിമാര്‍ക്കു പ്രാധാന്യമുള്ള പുരാതന പ്രശസ്തമായ ക്ഷേത്രമാണ് ആലപ്പുഴ ചെങ്ങന്നൂരിലുള്ള ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം. കേരളത്തനിമയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ കൂത്തമ്പലം പണിതത് അതിപ്രശസ്തനായ പെരുന്തച്ചനാണെന്ന് പറയപ്പെടുന്നു. ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) തിരുവാതിര മുതല്‍ മകരത്തിലെ തിരുവാതിര വരെ നീളുന്ന 28 ദിവസത്തെതാണ് ഇവിടുത്തെ വാര്‍ഷികോത്സവം. കഥകളി, ചാക്യാര്‍കൂത്ത് തുടങ്ങി വിവിധ കലാപരിപാടികളും ആധ്യാത്മിക പരിപാടികളും ഉത്സവകാലത്ത് കൂത്തമ്പലത്തില്‍ നടത്തും.

ഈ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് എന്ന ചടങ്ങ് മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. ദേവി പാര്‍വ്വതിയുടെ മാസമുറയുമായി ബന്ധപ്പെട്ട ഈ ഉത്സവം കാലാകാലങ്ങളിലായി നടന്നു വരുന്നു.

കൂടാതെ ശിവരാത്രിയും, ചിത്രപൗര്‍ണ്ണമിയും ഈ ക്ഷേത്രത്തിലെ മറ്റുത്സവങ്ങളാണ്.  

പ്രധാന ആകര്‍ഷണങ്ങള്‍

തൃപ്പൂത്താറാട്ട്, ശിവരാത്രി, ചിത്രപൗര്‍ണ്ണമി

പടങ്ങള്‍

സ്ഥലം

ചെങ്ങന്നൂര്‍

വേദി
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം

വിലാസം
ചെങ്ങന്നൂര്‍ (P.O.),
കേരളം - 689121,
ഫോണ്‍: +91 479 2450555

ജില്ല
ആലപ്പുഴ

ഉത്സവ ദിവസം
ഡിസംബര്‍ - ജനുവരി


സാംസ്‌കാരിക വാർത്തകൾ