സാംസ്കാരിക കേരളം

ക്രിസ്‌തുരാജ തിരുനാള്‍

ദിവസം:15-11-2018 to 24-11-2018

തിരുവനന്തപുരം വെട്ടുകാടിലെ ക്രിസ്‌തുരാജ തിരുനാള്‍ ആഘോഷിക്കുന്നത്‌ 500 വര്‍ഷത്തിലേറെ പുരാതമായ മത്തീഡ്രല്‍ -ഡി- പള്ളിയിലാണ്‌ (ദേവമാതാ). സി.ഇ. 1543 നും 1547 നും ഇടയില്‍ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ സന്ദര്‍ശിച്ചതിലൂടെയാണ്‌ കേരളത്തിലെ ക്രിസ്‌തുമതവിശ്വാസികളുടെ കേന്ദ്രമായി ഈ പള്ളിമാറിയത്‌.

ക്രിസ്‌തുരാജ തിരുനാളോടെ വെട്ടുകാടിലെ തീരപ്രദേശങ്ങള്‍ ആഘോഷ പൂരിതമാകുന്നു. ഇവിടുത്തെ ക്രിസ്‌തുരാജ രൂപത്തിന്‌ അതീവ ശക്തിയുള്ളതായാണ്‌ വിശ്വാസം. അതുകൊണ്ട്‌ തന്നെ ജാതി-മത ഭേദമന്യേ ഇവിടേയ്‌ക്ക്‌ ഒഴുകുന്ന ഭക്തര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉത്സവകാലത്ത്‌ നടത്താറുണ്ട്‌. ക്രിസ്‌തുരാജ തിരുരൂപവുമായുള്ള ഘോഷയാത്ര പ്രാര്‍ത്ഥനകളാലും വര്‍ണ്ണശോഭയാലും അതീവഹൃദ്യമാണ്‌.

പ്രധാന ആകര്‍ഷണങ്ങള്‍

തിരുനാള്‍

പടങ്ങള്‍

സ്ഥലം

വെട്ടുകാട്‌

വേദി
മത്തീഡ്രല്‍ ചര്‍ച്ച്‌, വെട്ടുകാട്‌

വിലാസം
വേളി, ശംഖുമുഖം റോഡ്‌,
വെട്ടുകാട്‌,
തിരുവനന്തപുരം - 695021

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
നവംബര്‍