സാംസ്കാരിക കേരളം

വിനായക ചതുര്‍ത്ഥി

ദിവസം:13-09-2018 to 13-09-2018

കാസര്‍കോഡിന്റെ വടക്കന്‍ ജില്ലയില്‍ സ്ഥിതി ചെയുന്നതാണ് ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അഥവാ മധൂര്‍ ക്ഷേത്രം. മൂന്നു നിലകളുളള താഴികക്കുടവും, ചെമ്പില്‍പാളികളില്‍ തിളങ്ങുന്ന മേല്‍ക്കൂരയും മധുവാഹിനി നദിതീരത്തെ പ്രകൃതി മനോഹാരിതയില്‍ ഈ ക്ഷേത്രത്തെ എടുത്തു കാണിക്കുന്നു. ശ്രീമദ് അനന്തേശ്വര എന്ന ഭാവത്തിലുളള ശിവക്ഷേത്രമാണ് ഇതെങ്കിലും ശിവപാര്‍വ്വതിമാരുടെ പ്രിയ പുത്രന്‍ ഗജാനനായ ഗണപതിക്കാണ് പ്രധാന സ്ഥാനം.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍ ഗണേശ ചതുര്‍ത്ഥിയും, മധൂര്‍ ബേടിയുമാണ്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മധൂര്‍ ബേടിയുടെ നാലാം ദിവസം വിഗ്രഹത്തെ ഘോഷയാത്രക്കായി എഴുന്നളളിക്കും.

വിഷു സംക്രമോത്സവവും, ശിവരാത്രിയുമാണ് മറ്റു ഉത്സവങ്ങള്‍. ഉത്സവകാലങ്ങളില്‍ യക്ഷഗാനം പോലെയുളള വിവിധ നാടന്‍ കലാരൂപങ്ങള്‍ നടത്തിവരുന്നു. മധൂര്‍ വിനായക ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് മൂടപ്പം സേവ. ഉണ്ണിയപ്പം കൊണ്ട് വിഗ്രഹത്തെ മൂടുന്ന ഒരു ചടങ്ങാണിത്.

പ്രധാന ആകര്‍ഷണങ്ങള്‍

വിനായകചതുര്‍ത്ഥി, മധൂര്‍ബേഡി

പടങ്ങള്‍

സ്ഥലം

മധൂര്‍

വേദി
ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം

വിലാസം
ശ്രീ മദനന്തേശ്വര വിനായക ക്ഷേത്രം,
മധൂര്‍ (P.O.),
കാസര്‍ഗോഡ് - 671124
ഫോണ്‍: +91 4994240240, 09497411312

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
സെപ്തംബര്‍


സാംസ്‌കാരിക വാർത്തകൾ