സാംസ്കാരിക കേരളം

വിഷു ഉത്സവം

ദിവസം:15-04-2018 to 16-04-2018

കേരളത്തിന്റെ വിശിഷ്ടവും പരമ്പരാഗതവുമായ നിര്‍മ്മാണ കലയുടെ പ്രത്യക്ഷ ഉദാഹരണമാണ് പ്രശസ്ത വിഷ്ണു ക്ഷേത്രമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. പിതൃബലി നടത്തുവാന്‍ ഇവിടുത്തെ പാപനാശിനിയിലെത്തുന്നവരുടെ എണ്ണം വളരെയേറെയാണ്. ബ്രഹ്മഗിരിയില്‍ നിന്നും ഉദ്ഭവിക്കുന്ന പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തുകയും കുളിയ്ക്കുകയും ചെയ്താല്‍ എല്ലാ പാപങ്ങളും ഒഴുകിപ്പോകും എന്നാണ് സങ്കല്പം.

മേടം (ഏപ്രില്‍) ഒന്നിനുള്ള വിഷുവാണ് ഇവിടുത്തെ പ്രധാന ഉത്സവം. രണ്ടു ദിവസത്തെ ഉത്സവത്തിന് കുറുമ വര്‍ഗ്ഗക്കാര്‍ നടത്തുന്ന കോല്‍ക്കളി ശ്രദ്ധേയമാണ്.

തുലാം (ഒക്ടോബര്‍ - നവംബര്‍), ഇടവം (മെയ് - ജൂണ്‍), കര്‍ക്കിടകം (ജൂലായ് - ആഗസ്റ്റ്) ഈ മാസങ്ങളില്‍ നടത്തുന്ന ബലിതര്‍പ്പണം പ്രധാനമാണ്.

ധനു (ജനുവരി) മാസം 8 നു നടത്തുന്ന ചുറ്റുവിളക്ക്, മീന മാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) അശ്വതി നാളില്‍ നടത്തുന്ന പ്രതിഷ്ഠാദിനം, ശിവരാത്രി എന്നിവയാണ് മറ്റ് ആഘോഷങ്ങള്‍.

പ്രധാന ആകര്‍ഷണങ്ങള്‍

വിഷു ഉത്സവം, ബലി തര്‍പ്പണം

പടങ്ങള്‍

സ്ഥലം

തിരുനെല്ലി

വേദി
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

വിലാസം
തിരുനെല്ലി പി.ഒ.,
വയനാട് - 670646
ഫോണ്‍: 09495907197

ജില്ല
വയനാട്‌

ഉത്സവ ദിവസം
മേടം (ഏപ്രില്‍) ഒന്നിനുള്ള വിഷു


സാംസ്‌കാരിക വാർത്തകൾ