സാംസ്കാരിക കേരളം

വിഷു മഹോത്സവം

ദിവസം:15-04-2019 to 21-04-2019

കേരളത്തിലെ വളരെ കുറച്ചുള്ള ശ്രീരാമക്ഷേത്രങ്ങളില്‍ ഒന്നാണ് തലശ്ശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം. മേടവിഷുവാണ് ഇവിടുത്തെ പ്രധാന ഉത്സവം.

മേടമാസം ഒന്നാം തീയതി (ഏപ്രില്‍ മദ്ധ്യം) കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ആഘോഷം ഏഴു ദിവസം നീണ്ടു നില്‍ക്കും. 7ാം ദിവസം ക്ഷേത്രക്കുളത്തിലെ ആറാട്ടോടെ സമാപിക്കുന്ന ഉത്സവകാലത്ത് ശ്രീരാമന്‍റെ വിഗ്രഹം ആനപ്പുറത്ത് വച്ച് എഴുന്നള്ളിക്കുകയും അതിനു ശേഷം ക്ഷേത്രാതിര്‍ത്തിയിലുള്ള കര്‍ഷകപ്പുരയില്‍ സൂക്ഷിക്കുകയും ചെയ്യും.

അവസാന ദിവസങ്ങള്‍ നടത്തുന്ന  പ്രത്യേക ചടങ്ങാണ് മോതിരം വച്ചു തൊഴല്‍. ഇലയില്‍ സ്വര്‍ണ്ണമോതിരം വച്ചു നടത്തുന്ന വഴിപാടാണ് ഇത്.

ഉത്സവകാലത്ത് കഥകളി, ചാക്യാര്‍ കൂത്ത്, തുടങ്ങി കലാരുപങ്ങള്‍ ഉണ്ടായിരിക്കും മണിമാധവ ചാക്യാരുടെ കുടുംബമാണ് ചാക്യാര്‍ കൂത്ത് നടത്തുക.

ഈ ഉത്സവം കൂടാതെ മകരമാസത്തിലെ തിരുവോണം നാള്‍ പട്ടത്താനം എന്നതും ആഘോഷമാകുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്

പടങ്ങള്‍

സ്ഥലം

തിരുവങ്ങാട്

വേദി
തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം

വിലാസം
തിരുവങ്ങാട്
തലശ്ശേരി - 670103
കണ്ണൂര്‍
ഫോണ്‍: +91 490 2322599

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
From 1 to 7 in the Malayalam month of Medam (Mid April)


സാംസ്‌കാരിക വാർത്തകൾ