സാംസ്കാരിക കേരളം

വൃശ്ചികം ഉത്സവം

ദിവസം:17-11-2018 to 17-11-2018

കേരളത്തിലെ പ്രശസ്ത നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ ജില്ലയിലെ മാളയിലുള്ള പാമ്പുംമേക്കാവ് മന. പല ആഘോഷങ്ങളും ഈ ക്ഷേത്രത്തിലുണ്ടെങ്കിലും വൃശ്ചികം ഒന്നാം തീയതി (നവംബര്‍ മദ്ധ്യം) വരുന്ന വൃശ്ചികോത്സവമാണ് പ്രധാനം. നാഗദൈവങ്ങളുടെ ഉത്സവമായി കാണുന്ന വൃശ്ചികോത്സവത്തില്‍ നൂറും പാലും നല്‍കി അവരെ സന്തോഷിപ്പിക്കുന്നു.

മണ്ഡലകാലത്ത് 41 ദിവസം സര്‍പ്പബലിയും, കളമെഴുത്തുംപാട്ടും ഉണ്ടാകും.

കന്നിമാസത്തിലെ (സെപ്തംബര്‍ - ഒക്ടോബര്‍) ആയില്യം നാളില്‍ സര്‍പ്പങ്ങള്‍ക്കു വിശേഷമായ ആയില്യം ഉത്സവം നടത്തും. 2018ലെ  ആയില്യം ഒക്ടോബര്‍ 5.

മീന മാസത്തില്‍ (മാര്‍ച്ച് - ഏപ്രില്‍) എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് തിരുവോണം നക്ഷത്രത്തില്‍ തുടക്കം കുറിയ്ക്കുകയും ഭരണി നാളില്‍ സമാപനം കുറിയ്ക്കുകയും ചെയ്യും.

പ്രധാന ആകര്‍ഷണങ്ങള്‍

ആയില്യം, സര്‍പ്പബലി, കളമെഴുത്തും പാട്ടും

പടങ്ങള്‍

സ്ഥലം

മാള

വേദി
പാമ്പുംമേക്കാട്ടു മന

വിലാസം
നാഗരാജ ക്ഷേത്രം,
പാമ്പുംമേക്കാട്ടു മന, വടമ (P.O.),
മാള, തൃശ്ശൂര്‍ - 680732
ഫോണ്‍: +91 480-2890357, 2891357

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
നവംബര്‍ മദ്ധ്യം


സാംസ്‌കാരിക വാർത്തകൾ