കോലമെഴുത്ത്

വീട്ടുമുറ്റത്ത് അരിപ്പൊടി കൊണ്ട് (കോലപ്പൊടി എന്നും പേരുണ്ട്). രാവിലെ കോലം വരയ്ക്കുക എന്ന ആചാരം തമിഴരുടെ ഇടയില്‍ പ്രധാനമാണ്. ഐശ്വര്യദേവതയെ വരവേല്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകള്‍ കോലമിടുന്നത്. ഇവയില്‍ പ്രധാനം ശ്രീപോതിക്കോലം, നാലുമൂലക്കോലം എന്നിവയാണ്.