കൊഞ്ച് മപ്പാസ്

കൊഞ്ച് കൊണ്ടുണ്ടാക്കുന്ന രുചികരമായ ഒരു വിഭവം. കൊഞ്ച് കഴുകി വൃത്തിയാക്കുക. മല്ലിപ്പൊടി, മുളകുപൊടി എന്നിവ മൂപ്പിച്ചതും മഞ്ഞള്‍പൊടി, കുരുമുളകുപൊടി, വെളുത്തുള്ളിയല്ലി, ഉലുവ എന്നിവയും മയത്തില്‍ അരച്ചെടുക്കുക. എണ്ണ ചൂടാക്കി കടുകു താളിച്ച് സവാള പൊടിയായി അരിഞ്ഞതും വെളുത്തുള്ളി, ഇഞ്ചി നീളത്തിലരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. മസാല അരച്ചതു ചേര്‍ത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ പച്ചമുളക്, കറിവേപ്പില, കൊഞ്ച് എന്നിവ ചേര്‍ത്തിളക്കി കുറുകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക.