കൊഞ്ച് ഉലര്‍ത്തിയത്

കൊഞ്ച് കൊണ്ട് മധ്യതിരുവിതാംകൂര്‍ രീതിയില്‍ ഉണ്ടാക്കുന്ന ഒരു വിഭവം. കൊഞ്ച് വൃത്തിയാക്കി വയ്ക്കുന്നു. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ചുവന്നുള്ളി വട്ടത്തിലരിഞ്ഞത്, ഇഞ്ചി നീളത്തില്‍ അരിഞ്ഞത്, വെളുത്തുള്ളിയല്ലികള്‍, പാകത്തിന് മീന്‍പുളി, കറിവേപ്പില, ഉപ്പ്, ചെറുതായി അരിഞ്ഞ തേങ്ങ എന്നിവ കൊഞ്ചിനോടൊപ്പം ചേര്‍ത്തിളക്കി വെള്ളം ഒഴിച്ചു പൊടിഞ്ഞു പോകാതെ മയത്തില്‍ വേവിക്കുന്നു. ചാറു കുറുകി വറ്റി കൊഞ്ചില്‍ പൊതിഞ്ഞിരിക്കണം.

കാല്‍ക്കപ്പ്‌ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിച്ച് സവാള ചെറുതായി അരിഞ്ഞു മൂപ്പിച്ചെടുക്കുക. ഇതില്‍ കറിവേപ്പിലയിട്ട് മൂപ്പിച്ച് വറ്റിച്ചു വച്ച കൊഞ്ച് ചേര്‍ത്തിളക്കി ഉലര്‍ത്തി ചൂടോടെ ഉപയോഗിക്കണം.