ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍


കൊട്ടിയൂര്‍ മഹോത്സവംകണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ ബാവലി നദിയുടെ ഇരുകരകളിലുള്ള രണ്ടു ക്ഷേത്രങ്ങള്‍ - അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂര്‍ ചേര്‍ന്നു നടത്തുന്നതാണ് കൊട്ടിയൂര്‍ മഹോത്സവം. പ്രകൃതിയുടെ മടിത്തട്ടില്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം മെയ് - ജൂണ്‍ മാസങ്ങളിലാണ് നടത്തുന്നത്. നെയ്യാട്ടത്തില്‍ ആരംഭിച്ച് തൃക്കലശാട്ടില്‍ അവസാനിക്കുന്ന ഈ ഉത്സവമഹാമഹം കാണുവാന്‍ ആയിരക്കണക്കിനാളുകളാണ് വിവിധ നാടുകളില്‍ നിന്നായി എത്തുന്നത്.
 

സ്വയംഭൂലിംഗം ആരാധനാമൂര്‍ത്തിയായുള്ള അക്കരെ കൊട്ടിയൂരില്‍ പക്ഷെ ക്ഷേത്രസംബന്ധിയായ നിര്‍മ്മിതികള്‍ ഒന്നും തന്നെയില്ല. കല്ലുകള്‍ കൂട്ടി വച്ച മണിത്തറ എന്നു വിശേഷിപ്പിക്കുന്ന പവിത്രസ്ഥാനത്താണ് സ്വയംഭൂലിംഗ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നത്. അക്കരെ കൊട്ടിയൂരിലെ ഈ ക്ഷേത്രത്തില്‍ ഉത്സവകാലത്തു മാത്രമേ ആരാധന നടത്താറുള്ളൂ.