കൃഷ്ണമേനോന്‍ മ്യൂസിയവും ആര്ട്ട് ഗ്യാലറിയും

1975-ല്‍ പ്രവര്‍ത്തനം തുടങ്ങിയ, കൃഷ്ണമേനോന്‍ മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയും  കോഴിക്കോട് പട്ടണത്തില്‍ നിന്നു 7 കിലോമീറ്റര്‍ ദൂരത്തില്‍ ഈസ്റ്റ് ഹില്ലില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ ഇന്ത്യയുടെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ശ്രീ. വി.കെ. കൃഷ്ണമേനോന്റെ വ്യക്തിപരമായ ശേഖരങ്ങള്‍, രാജാരവിവര്‍മ്മയുടെ പെയിന്റിംഗുകള്‍, ചുമര്‍ ചിത്രങ്ങള്‍, ആധുനിക പെയിന്റിംഗുകളുടെ ശേഖരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതോടൊപ്പം ദന്തനിര്‍മ്മിത ശില്പങ്ങളും കൊത്തുപണികളും പ്രദര്‍ശനത്തിലുണ്ട്.