കുടുകുടുപ്പാണ്ടി

ഉടുക്കിന്റെ രൂപമുള്ള താളവാദ്യം. സന്യാസിമാര്‍ തങ്ങളുടെ വരവ് അറിയിക്കാനാണ് കുടുകുടുപ്പാണ്ടി ഉപയോഗിച്ചിരുന്നത്. മധ്യഭാഗം ചലിപ്പിക്കുമ്പോള്‍ ഇരുമുഖങ്ങളിലും രണ്ട് ഉണ്ടകള്‍ വന്ന് തട്ടി ശബ്ദമുണ്ടാകുന്ന തരത്തിലാണ് കുടുകുടുപ്പാണ്ടിയുടെ രൂപസംവിധാനം.