സാംസ്‌കാരിക സ്ഥാപനങ്ങള്‍


മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക കലാസാംസ്കാരിക കേന്ദ്രം, കൊല്ലങ്കോട്, പാലക്കാട്

മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായി പാലക്കാടുള്ള കൊല്ലങ്കോട് എന്ന സ്ഥലത്ത് 1981 ഒക്ടോബര്‍ 22-ന് ആരംഭിച്ച കേന്ദ്രമാണ് ഇത്. കേരള കലാഭവന്‍ കഥകളി കേന്ദ്രം, മ്യൂസിയം, ഗ്രന്ഥാലയം എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ ചര്‍ച്ചകള്‍, സംവാദങ്ങള്‍, പുസ്തക ചര്‍ച്ച എന്നിവയും സംഘടിപ്പിക്കുന്നു.

ഫോണ്‍: + 91 4923 262391