കുഴിത്താളം

ഇലത്താളത്തിന്റെ ഗണത്തില്‍പ്പെട്ട ഘനവാദ്യമാണ് കുഴിത്താളം. ഇലത്താളത്തിന്റെ ആകൃതിയും ഘടനയുമാണെങ്കിലും ഇലത്താളത്തെ അപേക്ഷിച്ച് കുഴിത്താളം നന്നേ ചെറുതാണ്.

പരന്ന വൃത്താകൃതിയിലുളള വെങ്കലത്തകിടുകളാണ് കുഴിത്താളത്തിന്. ഇവയെ മധ്യത്തിലുളള സുഷിരങ്ങളില്‍ കൂടി ചരടുകൊണ്ട് ബന്ധിപ്പിച്ചിരിക്കും. നാഗസ്വരം, ചാക്യാര്‍കൂത്ത്, ഭജന, ഓട്ടന്‍തുളളല്‍, നൃത്തവാദ്യങ്ങള്‍ എന്നിവയില്‍ താളം പകരാന്‍ കുഴിത്താളം ഉപയോഗിക്കുന്നു.