ലളിതാംബിക അന്തര്‍ജ്ജനം സ്മാരകസമിതി 1992-ല്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം. എല്ലാവര്‍ഷവും രണ്ടു പുരസ്കാരം നല്‍കും, ആദ്യത്തേത് സമഗ്രസംഭാവനയ്ക്കും, രണ്ടാമത്തേത് യുവ സാഹിത്യകാരിയ്ക്കും.
വര്‍ഷം | അവാര്‍ഡ് ജേതാക്കള്‍ | യുവ സാഹിത്യകാരി |
1992 | വൈക്കം മുഹമ്മദ് ബഷീര്‍ | ബി.എം. സുഹ്‌റ |
1993 | ബാലാമണിയമ്മ | വിജയലക്ഷ്മി |
1994 | ഡോ. സുകുമാര്‍ അഴീക്കോട് | അഷിത |
1995 | പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ | ഗ്രേസി |
1996 | അക്കിത്തം അച്യുതന്‍നമ്പൂതിരി | ശോഭാവാരിയര്‍ |
1997 | എന്‍.പി. മുഹമ്മദ് | കെ.പി. സുധീര |
1998 | ടി. പത്മനാഭന്‍ | എസ്. ലക്ഷ്മീദേവി |
1999 | എം. ലീലാവതി | റോസ് മേരി |
2000 | കെ.ടി. മുഹമ്മദ് | ഗീത |
2001 | സുഗതകുമാരി | പ്രമീളാദേവി |
2002 | പൊന്‍കുന്നം വര്‍ക്കി | മായാദേവി |
2003 | എം.ടി. വാസുദേവന്‍നായര്‍ | എ.എസ്. പ്രിയ |
2004 | സി. രാധാകൃഷ്ണന്‍ | കെ.ആര്‍. മീര |
2009 ജന്മശതാബ്ദിയുടെ ഭാഗമായി വിഷ്ണുനാരായണന്‍ നമ്പൂതിരി (കവിത), പി. വത്സല (നോവല്‍), എസ്. വി. വേണുഗോപന്‍നായര്‍ (ചെറുകഥ) എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി.