ഭാഷ/സാഹിത്യം


ഭാഷ/സാഹിത്യം

ഒരു ദേശത്തിന്റെ ഏറ്റവും മൗലികമായ സാംസ്കാരിക മുദ്രയാണ് അവിടത്തെ ഭാഷയും സാഹിത്യവും. കേരളത്തിനെ 'മലയാണ്മ' എന്ന സാംസ്കാരിക സ്വത്വമാക്കി മാറ്റുന്നത് മലയാള ഭാഷയും അതില്‍ ഉയിര്‍ കൊണ്ടിട്ടുള്ള സാഹിത്യവുമാണ്. വാമൊഴി പാരമ്പര്യത്തില്‍ തുടങ്ങി ഹസ്തലിഖിത രീതികള്‍ താണ്ടി മുദ്രിത കാലത്ത് വികാസം പ്രാപിച്ച് ഇന്ന് സൈബര്‍ യുഗത്തില്‍ എത്തി നില്‍ക്കുന്ന വിപുലമായ ചരിത്രമാണ് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഉള്ളത്.