മലയാളം കേരളത്തിലെയും ലക്ഷദ്വീപിലെയും മുഖ്യഭാഷയാണ്. 9- ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വട്ടെഴുത്തു ലിപിയിലാണ് മലയാളം എഴുതിയിരുന്നതെങ്കിലും പില്‍ക്കാലത്തു നിലവില്‍ വന്ന ഗ്രന്ഥലിപിയില്‍ നിന്നാണ് ഇന്നത്തെ മലയാള ലിപി രൂപപ്പെട്ടത്. ദ്രാവിഡ ഭാഷകളിലൊന്നായ മലയാളം, അന്ന് കേരളത്തില്‍ പ്രചരിച്ചിരുന്ന തമിഴിന്റെ വകഭേദത്തില്‍ നിന്നും കാലക്രമേണ മാറി, ഒരു സ്വതന്ത്രഭാഷയായി വികസിച്ചു എന്നാണ് സൈദ്ധാന്തികര്‍ പറയുന്നത്. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന മൂന്നു കോടിയിലേറെ ജനങ്ങളുടെ മാതൃഭാഷയായ മലയാളം കേരളത്തിനു പുറത്തു താമസിക്കുന്ന കേരളീയരില്‍ ഭൂരിഭാഗത്തിന്റെയും ഭാഷ കൂടിയാണ്. 2013 മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു.
മലയാള അക്ഷരമാലയെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് കണ്ടുവരുന്നത്. കേരളപാണിനി എ.ആര്‍. രാജരാജവര്‍മ്മ പ്രാമാണിക മലയാളവ്യാകരണഗ്രന്ഥമായ കേരളപാണിനീയത്തില്‍ പറയുന്നത് അര്‍ത്ഥവ്യത്യാസമുണ്ടാകുന്ന വര്‍ണ്ണങ്ങള്‍ അഥവാ സ്വനിമങ്ങള്‍ 53 എണ്ണമുണ്ടെന്നാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ജോര്‍ജ്ജ് മാത്തന്‍, കോവുണ്ണി നെടുങ്ങാടി, ശേഷഗിരി പ്രഭു തുടങ്ങിയവരും വ്യാകരണഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.