സാഹിത്യം

കേരളീയരുടെ മാതൃഭാഷയായ മലയാളത്തില്‍ രചിക്കപ്പെട്ട  മലയാളസാഹിത്യത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പദ്യയത്തില്‍ 'വൈശികതന്ത്ര'വും ഗദ്യത്തില്‍ 'ഭാഷാ കൗടലീയ'വും പോലുള്ള ക്യതികളാണ് മലയാളഭാഷയില്‍ രചിക്കപ്പട്ട ഏറ്റവും പഴയക്യതികള്‍. 

പ്രാചീനകാലത്തെ തമിഴിലേയും സംസ്കൃതത്തിലേയും ചില പ്രമുഖക്യതികളുടെ കര്‍ത്താക്കള്‍ കേരളീയര്‍ ആയിരുന്നു എന്നത് വസ്തുതയാണ്. പ്രാചീനകാലത്തെ കേരളത്തെയും തമിഴകത്തിന്റെ ഭാഗമായിട്ടാണ് കണ്ടിരുന്നത്. ഈ പ്രദേശത്തെ പ്രാചീന ദ്രാവിഡഭാഷ വികാസപരിണാമങ്ങള്‍ക്ക് വിധേയമായി മലയാളഭാഷയായി തീര്‍ന്നു എന്നാണ് പണ്ഡിതമതം. സംഘക്യതികള്‍ എന്ന പേരിലാണ് ഈ പ്രദേശത്ത് രചിക്കപ്പട്ട ആദ്യകാല സംഘകാലക്യതികള്‍ അറിയപ്പെടുന്നത്. പ്രമുഖമായ ഇളങ്കോവടികളുടെ 'ചിലപ്പതികാരം' മഹാകാവ്യം രചിക്കപ്പട്ടത് തൃശ്ശൂര്‍ ജില്ലയിലെ മതിലകത്താണ്.