ശാസനങ്ങള്‍


മാടായിപ്പള്ളിശാസനം

കണ്ണൂരിനടുത്തുള്ള മാടായിയിലെ മുസ്ലീംപള്ളി (പഴയങ്ങാടിപ്പള്ളി) സ്ഥാപിച്ചതിന്റെ സ്മാരകമായ അറബിശാസനം. ഹിജ്റ 580 (എ.ഡി.1124) ലാണ് എഴുതപ്പെട്ടത്. മക്കത്തു പോയ ചേരമാന്‍ പെരുമാള്‍, ഷെയ്ക്ക് ഇബ്നുദിനാര്‍ വശം കോലത്തിരിക്ക് കൊടുത്തയച്ച എഴുത്തിന്റെ അടിസ്ഥാനത്തിലാണ് മാടായിപ്പള്ളി പണിഞ്ഞതെന്ന് ഐതിഹ്യമുണ്ട്. മാലിക് ഇബ്നു ഹബീബ് ആണ് പള്ളി പണിഞ്ഞതെന്നും വിശ്വാസമുണ്ട്. അറേബ്യയില്‍നിന്നു വന്ന ശൈഖ് പൈയിസര്‍ പള്ളി പുതുക്കിപ്പണിതു. പയമ്പായി (പൈഖാസര്‍) ശൈഖിന്റെ കബര്‍ പള്ളിക്കടുത്തുണ്ട്.