മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ടെന്ന് ശരിയായി പറയുവാന്‍ അല്പം ബുദ്ധിമുട്ടാണ്. ഉച്ചാരണക്ഷമമായ ഏറ്റവും ചെറിയ ഭാഷാ ഘടകമാണ് അക്ഷരം. എന്നാല്‍ വര്‍ണ്ണം എന്നുപറയുന്നത് അര്‍ത്ഥഭേദമുണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ഭാഷാഘടകമാണ്. "സാധാരണ സംഭാഷണത്തില്‍, ഇംഗ്ലീഷിന്റെ മാതൃകപിടിച്ച് “മലയാളത്തില്‍ എത്ര അക്ഷരമുണ്ട്" എന്നു ചോദിക്കുന്നവര്‍ "എത്ര വര്‍ണമുണ്ട്" എന്നറിയാനാണ് ആഗ്രഹിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇംഗ്ലീഷില്‍ 26 വര്‍ണ്ണവും അവ രേഖപ്പെടുത്താന്‍ 26 ലിപിയുമാണുള്ളത്. മലയാളത്തില്‍ വര്‍ണ്ണവും ലിപിയും തമ്മിലല്ല, അക്ഷരവും ലിപിയും തമ്മിലാണ് പൊരുത്തം കല്പിക്കുന്നത്. മലയാളത്തിലെ അക്ഷരസംഖ്യയും ലിപിപരിഷ്കാരങ്ങള്‍ കൂട്ടിക്കുഴഞ്ഞുണ്ടായ അവ്യവസ്ഥയുമാണ് ഇതിനു മുഖ്യകാരണം. വര്‍ണ്ണസംഖ്യയാണ് ഏറക്കുറെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. അതില്‍തന്നെ നിസ്സാരമല്ലാത്ത വ്യത്യാസങ്ങളുമുണ്ട് എന്ന് വിവിധ വ്യാകരണ ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു”.
എ.ആര്‍. രാജരാജവര്‍മ്മയും, ശേഷഗിരിപ്രഭുവും 53 വര്‍ണങ്ങള്‍ വീതവും ഹെര്‍മന്‍ഗുണ്ടര്‍ട്ട് 49 വര്‍ണങ്ങളും ജോര്‍ജ് മാത്തന്‍ 48 വര്‍ണ്ണങ്ങളും നിര്‍ദ്ദേശിച്ചിരിക്കുന്നു.
നിലവിലുള്ള അക്ഷരമാലക്രമം താഴെ കാണുന്ന പ്രകാരമാണ്.
സ്വരാക്ഷരങ്ങള്‍
ഹ്രസ്വസ്വരങ്ങള്‍ | അ | ഇ | ഉ | ഋ | എ | ഒ | |
ദീര്‍ഘസ്വരങ്ങള്‍ | ആ | ഈ | ഊ | ഏ | ഓ | ഐ ഔ |
വ്യഞ്ജനാക്ഷരങ്ങള്‍
|
ഖരം | അതിഖരം | മൃദു | ഘോഷം | അനുനാസികം |
|
സ്പര്‍ശങ്ങള്‍
|
ക | ഖ | ഗ | ഘ | ങ | ക വര്‍ഗം |
ച | ഛ | ജ | ഝ | ഞ | ച വര്‍ഗം | |
ട | ഠ | ഡ | ഢ | ണ | ട വര്‍ഗം | |
ത | ഥ | ദ | ധ | ന | ത വര്‍ഗം | |
പ | ഫ | ബ | ഭ | മ | പ വര്‍ഗം | |
മധ്യമം |
യ | ര | ല | വ |
|
|
ഊഷ്മാവ് | ശ | ഷ | സ |
|
|
|
ഘോഷി | ഹ |
|
|
|
|
|
ദ്രാവിഡമധ്യമം | ള | ഴ |
റ |
|
|
|
ദ്രാവിഡാനുനാസികം (പ്രതേക ലിപിയില്ല) |
ന |
|
|
|
|
|