ആവിര്‍ഭാവം

19-ാം നൂറ്റാണ്ടിന്റെ ആവിര്‍ഭാവത്തോടെയാണ് നോവല്‍ എന്ന സാഹിത്യ രൂപം മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. നോവലിന്റെ ആദ്യരൂപങ്ങള്‍ എന്നുകരുതുന്ന സാഹിത്യരചനകളില്‍ നിന്നാണ് ഇന്ദുലേഖ (1889) എന്ന ആദ്യ മലയാളഭാഷാ നോവല്‍ സംജാതമായത്. 1847-1887 കാലഘട്ടത്തില്‍ 12 കഥാഖ്യാനകൃതികള്‍ മലയാളത്തില്‍ ഉണ്ടായി എങ്കിലും ഇവയൊന്നും നോവല്‍ എന്ന ഗണത്തില്‍പ്പെട്ടിരുന്നില്ല. (ജോണ്‍ ബന്യന്റെ പില്‍ഗ്രീംസ് പ്രോഗ്രസിന്റെ വിവര്‍ത്തനമായി ആര്‍ച്ച് ഡിക്കന്‍കോശി എഴുതിയ പരദേശി മോക്ഷയാത്ര (1847), ഇതേ കൃതിക്ക് റവ. സി. മുള്ളര്‍ എഴുതിയ 'സഞ്ചാരിയുടെ പ്രയാണം' എന്ന വിവര്‍ത്തനം, കാളിദാസന്റെ ശാകുന്തളത്തിന് തിരുവിതാംകൂര്‍ ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഗദ്യപരിഭാഷയായ 'ഭാഷാശാകുന്തളം', ഒരു അറബികഥയെ ആധാരമാക്കി ആയില്യം തിരുനാള്‍ എഴുതിയ 'മീനകേതന്‍', ജോണ്‍ ബന്യന്റെ 'ഹോബിവാര്‍' വിവര്‍ത്തനം ചെയ്ത് 'തിരുപോരാട്ടം' (1865) എന്ന പേരില്‍ പുറത്തിറങ്ങിയ ഡിക്കന്‍കോശിയുടെ പുസ്തകം ഷേക്‌സ്പീയറുടെ 'കോമഡി ഓഫ് എറേഴ്‌സ്' എന്ന നാടകത്തിന് കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് നല്‍കിയ 'ആള്‍മാറാട്ടം' (1860) എന്ന ഗദ്യരൂപാന്തരം, മിസ്സിസ് കോളിന്‍സിന്റെ 'സ്‌പെയേഴ്‌സ് സ്ലെയില്‍' എന്ന കൃതിയുടെ മലയാളവിവര്‍ത്തനമായ 'ഘാതകവധം'(1872), ആര്‍ച്ച് ഡിക്കന്‍കോശിയുടെ സ്വന്തം രചനയായ പുല്ലേലികുഞ്ചു (1822), ചാള്‍സ് ലാംബിന്റെ ഷേക്‌സ്പീയര്‍ കഥകളെ ആധാരമാക്കി കെ. ചിദംബരവാദ്ധ്യാര്‍ രചിച്ച 'കാമാക്ഷീചരിതം', 'വര്‍ഷകാലകഥ', എന്ന കാതറിന്‍ മ്യൂലിന്‍സിന്റെ ഫുല്‍മണി ആന്റ് കരുണയുടെ പരിഭാഷ അപ്പുനെടുങ്ങാടിയുടെ കുന്തലത (1887) എന്നിവയാണ് ആ 12 കൃതികള്‍. എന്നാല്‍ മലയാളത്തിന്റെ ആദ്യകാലനോവലുകളായി കണക്കാക്കിയിരിക്കുന്നത് ഓടയില്‍ നിന്ന്, ഭ്രാന്താലയം, അയല്‍ക്കാര്‍, മാതൃഹൃദയം, ഒരു രാത്രി, കുഞ്ഞുക്കുറുപ്പിന്റെ ആത്മകഥ, നടി, ആര്‍ക്കുവേണ്ടി, ഉലക്ക, കണ്ണാടി, സഖാവ് കാരോട്ട് കാരണവര്‍, പ്രേമവിഡ്ഢി എങ്ങോട്ട്, പങ്കലാക്ഷിയുടെ ഡയറി, ത്യാഗിയായ ദ്രോഹി, അധികാരം, സുഖിക്കാന്‍ വേണ്ടി എന്നിവയെയാണ്.