വേണാട് രാജാവായ രവികേരളവര്‍മ്മ (എ.ഡി. 1215-1240) യുടെ ശാസനം. 1236-ല്‍ രചിക്കപ്പെട്ടു. രാജാവിന് സാധാരണജനങ്ങളുടെ ക്ഷേമത്തിലുണ്ടായിരുന്ന അതിയായ താല്പര്യത്തിന് തെളിവായി ഈ ശാസനത്തെ കാണാം. കുടിയാന്മാര്‍ കൊടുക്കേണ്ട നികുതിയുടെ നിരക്ക് വ്യവസ്ഥ ചെയ്യുമ്പോള്‍, വിളവ് മോശമാകുന്ന കാലത്ത് കരം ഇളവു ചെയ്ത് കൊടുക്കേണ്ടതാണെന്നും നിര്‍ദ്ദേശിക്കുന്നു.