കോട്ടയത്തു നിന്ന് എട്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ മണര്‍കാട്ടേയ്ക്ക്. ഇവിടത്തെ സെന്റ് മേരീസ് പള്ളിയിലെ 'എട്ടു നൊയമ്പു പെരുന്നാള്‍' എന്ന വാര്‍ഷികോത്സവം വളരെ വിശേഷപ്പെട്ടതാണ്. സെപ്റ്റംബര്‍ മാസം ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെ ആഘോഷിക്കുന്ന പെരുന്നാളിലെ പ്രധാന ചടങ്ങ് ഭക്തജനങ്ങളുടെ നൊയമ്പ് ആചരണം തന്നെയാണ്. രോഗശാന്തിക്കും, സന്താന സൗഭാഗ്യത്തിനും, അഭീഷ്ടസിദ്ധിയ്ക്കുമായി ഭക്തജനങ്ങള്‍ ആയിരക്കണക്കിന് ഇവിടെ എത്തിച്ചേരുന്നുണ്ട്, ഉത്സവകാലത്ത്. മദ്ധ്യസ്ഥതാ പ്രാര്‍ത്ഥന പ്രധാന ചടങ്ങുകളിലൊന്നാണ്.