മാങ്ങാപച്ചടി

വെള്ളരിയ്ക്കയും മാങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഒരു ഒഴിച്ചു കറി. വെള്ളരിയ്ക്ക തൊലി കളഞ്ഞ് ചെറുകഷണങ്ങളായി അരിയുന്നു. ഇത് ഉപ്പിട്ട് വെള്ളമൊഴിച്ച് വേവിക്കുന്നു. പുളിയുള്ള മാങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് വെന്ത വെള്ളരിയ്ക്ക, കഷണത്തിലിട്ട് ഒന്നു തിളപ്പിക്കുന്നു. മാങ്ങയും വെന്തു കഴിഞ്ഞാല്‍ തിരുമ്മിയ തേങ്ങ, മുളകുപൊടി, ചുവന്നുള്ളി എന്നിവ അരച്ച് കടുകു ചതച്ച് കലക്കി ചൂടാക്കുന്നു. ചൂടായി പതഞ്ഞു വരുമ്പോള്‍ വാങ്ങി കടുകു താളിച്ചുപയോഗിക്കുക.